കോളറയെന്ന രോഗത്തെ ഇല്ലാതാക്കാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി !

വെള്ളി, 4 ഓഗസ്റ്റ് 2017 (14:37 IST)

Widgets Magazine

മഴക്കാല രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് കോളറ. വെള്ളം വഴിയും ഈച്ചകളിലൂടെയും പകരുന്ന രോഗമാണിത്. മനുഷ്യവിസര്‍ജ്ജ്യമാണ് ഇതിന്‍റെ പ്രധാന കാരണം. സാധാരണ മനുഷ്യന്‍റെ കുടലിനുള്ളില്‍ എത്തിയാല്‍ പെരുകുന്ന വിബ്രിയോ കോളറേ എന്ന രോഗാണുവിനെ പാടെ നശിപ്പിക്കുക എളുപ്പമല്ല. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ രോഗം പടരുന്നതു തടയാന്‍ കഴിയുകയുള്ളൂ.
 
പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകുമെന്നതാണ് ഇതിന്റെ ലക്ഷണം. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്റെ നിറത്തിലാകും. ഇതിന് പുറമേ രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വളരെ ക്ഷീണത്തോടെ കടന്നു വരുന്ന ഈ രോഗത്തിന് വേഗം വൈദ്യസഹായം ലഭ്യമാക്കണം.
 
രോഗാണുക്കള്‍ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നു നോക്കാം 
 
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക. കക്കൂസുകളില്‍ മാത്രമേ മലമൂത്ര വിസര്‍ജ്ജനം നടത്താവൂ. അതിനു ശേഷം കക്കൂസുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക. കൈകാലുകള്‍ നന്നായി സോപ്പുപയോഗിച്ചു കഴുകുക.
 
ഭക്ഷണസാധനങ്ങള്‍ വേവിച്ചു മാത്രം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിയുന്നതും ഒഴിവാക്കുക. അഥവാ ഉപയോഗിക്കേണ്ടി വന്നാല്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളവും പാനീയങ്ങളുമേ കഴിക്കാവൂ. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക. 
 
ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക. ഈച്ചയ്ക്കും പാറ്റയ്ക്കും പല്ലിയ്ക്കുമൊന്നും ആഹാരസാധനങ്ങളില്‍ വന്നിരിക്കാമെന്നുള്ള അവസ്ഥ ഉണ്ടാക്കരുത്. കോളറാരോഗി ഉപയോഗിച്ച പാത്രങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കരുത്. രോഗം ബാധിച്ച പ്രദേശത്തേക്കും അവിടെ നിന്നു പുറത്തേക്കും ഉള്ള യാത്ര ഒഴിവാക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

എന്തിനും ഏതിനും പാരസെറ്റാമോളാണോ ആശ്രയം ? ശ്രദ്ധിക്കൂ... മരണം അടുത്തെത്തി !

എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് നമ്മള്‍ ഓരോ മലയാളികളും‍. എന്നാല്‍ ...

news

ഗര്‍ഭകാലത്തെ ശാരീരിക പ്രശനങ്ങള്‍ ഇവയാണോ? പരിഹാരമുണ്ട് !

ഒരു സ്‌ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത്‌ അവള്‍ വിവാഹിതയായി ഒരു അമ്മയാകുമ്പോള്‍ ...

news

കടലാസില്‍ പൊതിഞ്ഞാണോ പലഹാരം കഴിക്കാറുള്ളത് ? എങ്കില്‍ ശ്രദ്ധിക്കണം !

നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല, നഗരപ്രദേശങ്ങളിലെ ചായക്കടകളിലും മറ്റുമെല്ലാം പലഹാരങ്ങള്‍ ...

news

ശരീരഭാരമാണോ പ്രശനം? വിഷമിക്കേണ്ട ചെറുനാരങ്ങ നിങ്ങളെ സഹായിക്കും !

മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതി ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. ...

Widgets Magazine