കക്കാൻ കയറിയവന് ഗൃഹനാഥൻ കൊടുത്ത പണി!

കക്കാൻ കയറിയവന് ഗൃഹനാഥൻ കൊടുത്ത പണി!

Rijisha M.| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (14:57 IST)
ഒരു കൂട്ടുകുടുംബത്തില്‍ കള്ളന്‍ കയറി. വീട്ടിലെ അംഗങ്ങളെക്കുറിച്ച് ഒന്നും അറിയാതെ വീട്ടിലേക്ക് മോഷ്‌ടിക്കാൻ കയറിയ കള്ളന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. തന്റെ കൂടെ പഠിച്ച അളായിരുന്നു ആ വീടിന്റെ ഗൃഹനാഥൻ. എന്നാൽ ശരിക്കും പെട്ടത് അതിലൊന്നുമല്ലായിരുന്നു.

കള്ളനെ കൈയോടെ പിടികൂടുകയും തുടർന്ന് വീട്ടിലെ മറ്റ് അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്‌തു. എന്നാൽ പരിചയപ്പെടുത്തുമ്പോൾ വീട്ടിലെ അംഗങ്ങളോട് ഗൃഹനാഥൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.

“മാന്യനും കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്നവനും പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്നവനുമാണ് ഇയാൾ. നിങ്ങളുടെയെല്ലാം അലമാരകളുടെ താക്കോലുകള്‍ ഈ മാന്യനെ ഏല്‍പ്പിക്കുക. നിങ്ങളുടെ സമ്പത്തിന്‍റെ സുരക്ഷയില്‍ ആനന്ദം പൂണ്ട് സ്വസ്ഥമായി ഉറങ്ങുക“.

കുടുംബത്തിലെ എല്ലാവരും തങ്ങളുടെ പണപ്പെട്ടികളുടെയും അലമാരകളുടെയും താക്കോലുകള്‍ കള്ളന് കൈമാറി. നെല്ലറകളുടെ കാവല്‍ക്കാരനായും കള്ളന്‍ മാറി. പിന്നീട് കുടുംബത്തില്‍ അനാവശ്യമായുണ്ടാകുന്ന ചെലവുകള്‍ നിയന്ത്രിക്കാന്‍ ചില നടപടികള്‍ വേണ്ടിവരുമെന്ന് ഗൃഹനാഥന്‍ കുടുംബാംഗങ്ങളെ അറിയിച്ചു.

നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ കുടുംബം തകര്‍ന്നു പോകുമെന്നും അതിനാല്‍ ഉത്തമമായ നടപടികള്‍ എടുക്കാന്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ചുമതലപ്പെടുത്തുകയാണെന്നും ഗൃഹനാഥന്‍ അറിയിച്ചു. അങ്ങനെ കള്ളന്‍ ചെലവുനിയന്ത്രണത്തിനുള്ള പദ്ധതികള്‍ കുടുംബത്തില്‍ പരീക്ഷിക്കാന്‍ തുടങ്ങി.

നൂറിലധികം അംഗങ്ങളുള്ള കുടുംബത്തില്‍ ചിലര്‍ ഗൃഹനാഥന്‍റെ അകന്നബന്ധത്തില്‍ മാത്രമുള്ളവരാണെന്നും അവരൊന്നും കൂട്ടുകുടുംബത്തിന്‍റെ ആനുകൂല്യം പറ്റേണ്ടവരല്ലെന്നും കള്ളന്‍ വിധിച്ചു. അങ്ങനെ കുടുംബത്തില്‍ പകുതിയോളം പേരെ പുറത്താക്കി, അവര്‍ക്ക് ഓരോ ചാക്ക് നെല്ല് വീതം കൊടുക്കുകയും ചെയ്തു. ചെലവ് നിയന്ത്രണം ഫലപ്രദമാകുന്നതില്‍ ഗൃഹനാഥന്‍ ഏറെ സന്തോഷിച്ചു.

കുടുംബാംഗങ്ങള്‍ക്കും സന്തോഷമായി. കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഇത്തരം ചില പരിഷ്കാരങ്ങള്‍ വരുത്തുന്നത് കെട്ടുറപ്പിന് സഹായിക്കും എന്ന് അവരെല്ലാം വൈകുന്നേരത്തെ കുടുംബയോഗത്തില്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, കള്ളന് കൂടുതല്‍ അധികാരം നല്‍കാനും കുടുംബയോഗം തീരുമാനിച്ചു.

ഇതനുസരിച്ച്, ഓരോ കുടുംബാംഗത്തിന്‍റെയും വസ്തു വിഹിതത്തിന്‍റെ ആധാരങ്ങളും ഇനി മുതല്‍ കള്ളനായിരിക്കും സൂക്ഷിച്ചു വയ്ക്കുക. തന്നില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നതിലും ഒരു കുടുംബാംഗത്തെ എന്ന പോലെ സ്നേഹിക്കുന്നതിലും കള്ളന്‍ നന്ദി പ്രകടിപ്പിച്ചു. കുടുംബത്തിലെ ഓരോ വ്യക്തിക്കും ആവശ്യമായ പണം ഇനി കള്ളന്‍ നേരിട്ടു നല്‍കുമെന്ന് ഗൃഹനാഥന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ
30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് വിറ്റാമിനുകള്‍, അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ...

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്
ഇന്ന് പലരും കണ്ടുവരുന്ന ഒരു രോഗമാണ് പൈല്‍സ് . ഇതിന് കാരണങ്ങള്‍ പലതും ആകാം. രോഗം വന്നു ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം
കാലുകളിലെ ഞരമ്പുകള്‍ വീര്‍ക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. ഈ പ്രശ്‌നം ഇന്ന് ...

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ...

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കാൻ പാടില്ല
വിവിധ പഴങ്ങളുടെ ഗുണം ഒരുമിച്ച് കിട്ടുമെന്നതാണ് ഫ്രൂട്സ് സാലഡിൻറെ പ്രത്യേകത. പഴങ്ങൾക്ക് ...

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും