ഹൂട്ടന് ശുഭപ്രതീക്ഷ

football
FILEFILE
ലബനനുമായി അടുത്ത മാസം നടക്കുന്ന ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ഫൂട്ബോള്‍ ടീം വിജയിച്ച് കയറുമെന്ന് കോച്ച് ബോബ് ഹൂട്ടന് ശുഭപ്രതീക്ഷ.

ദുബായിലെ പരിശീലന ക്യാമ്പില്‍ ടീമിനൊപ്പമെത്തിയ ഹൂട്ടന്‍ ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ടീമിന് വമ്പന്‍മാരെ വീഴ്ത്താനുള്ള ശേഷിയുണ്ടെന്ന് അവകാശപ്പെട്ടത്.ഇക്കാര്യം സിറയക്ക് എതിരെ നെഹ്‌റു കപ്പില്‍ നടന്ന മത്സരത്തില്‍ ടീം തെളിയിച്ചതാണെന്നും ലബനന് എതിരെയും ഇത് ആവര്‍ത്തികുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൂട്ടന്‍ പറഞ്ഞു.

വിജയം ഒരു ശീലമാക്കാന്‍ ആയി ഏതാനം മത്സരങ്ങള്‍ വിജയിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ഹൂട്ടന്‍ നെഹ്‌റു കപ്പില്‍ ഈ ലക്‌ഷ്യം നേടാനായതായും കൂട്ടിചേര്‍ത്തു.നെഹ്‌റു കപ്പില്‍ തുടര്‍ച്ചയായ അഞ്ച് നല്ല മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞ ടീം ഓരോ മത്സരം കഴിഞ്ഞപ്പോഴേക്കും മെച്ചപെട്ട് വരികയും ഇതിലൂടെ കളിക്കാര്‍ക്ക് പുതിയ ആത്മവിശ്വാസം കൈവരികയും ചെയ്തുവെന്നും ഹൂട്ടന്‍ പറഞ്ഞു.

ഇത്തരത്തില്‍ ആത്മവിശ്വാസം കൈവന്ന സാഹചര്യത്തില്‍ ഇനി സ്ഥിരത നിലനിര്‍ത്താനാണ് ശ്രമിക്കുകയെന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.മഹേഷ് ഗാവ്‌ലിയുടെയും ക്ലൈമാക്സ് ലോറന്‍സിന്‍റെയും പരുക്ക് ടീമിന് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ സീസണില്‍ ബൈച്ചുങ്ങ് ബൂട്ടിയ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് നല്ലകാര്യമാണെന്നും ഡേവ് ഹൂട്ടന്‍ അഭിപ്രായപ്പെട്ടു.

ദുബായി: | WEBDUNIA|
ഒക്ടോബര്‍ ഒന്നിന് യു എ ഇ യിലെ അല്‍ നസര്‍ ക്ലബ്ബിനെതിരെയാണ് ഇനി ഇന്ത്യന്‍ ടീം കളത്തിലിറങ്ങുക.ഓക്ടോബര്‍ എട്ടിന് ബെയ്‌റൂട്ടിലാണ് ഇന്ത്യ ലബനനെ ആദ്യം നേരിടുക.ക്വാളിഫയറില്‍ ഇന്ത്യയിലെ മത്സരം ഒക്‌ടോബര്‍ 24നാണ് നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :