ബെക്കാമിനു പരിക്ക്

കാര്‍സണ്‍| WEBDUNIA|

ഇംഗ്ലീഷ് ഫുട്ബോളര്‍ ഡേവിഡ് ബെക്കാം യൂറോ 2008 ല്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. കാല്‍ മുട്ടിനേറ്റ പരിക്കാണ് ബെക്കാമിനെ യൂറോ 2008 ല്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്നത്.

ബുധനാഴ്ച കാലിഫോര്‍ണിയയില്‍ നടന്ന സൂപ്പര്‍ ലിഗ് ഫൈനല്‍ മത്സരത്തില്‍ ലോസ് ഏഞ്ചലസ് ഗാലക്സിക്കു വേണ്ടി കളിക്കുമ്പോഴാണ് ബെക്കാമിനു പരിക്കേറ്റത്.

കളിക്കിടയിലുണ്ടായ വീഴ്ചയിലാണ് ബെക്കാമിന്‍റെ വലതു കാല്‍ മുട്ടിനു പരിക്കേറ്റത്. കളിയുടെ മുപ്പതാം മിനിട്ടില്‍ നടന്ന ഈ സംഭവത്തോടെ ബെക്കാം കളിക്കളം വിടുകയും ചെയ്തു.

യൂറോ 2008 ലെ യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു വേണ്ടിയാണ് ബെക്കാം കളിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം സെപ്തംബര്‍ 8 ന് ഇസ്രയേലുമായും സെപ്തംബര്‍ 12 ന് റഷ്യയുമായാണ് നടക്കേണ്ടത്.

ബെക്കാമിന്‍റെ പരിക്ക് ഭേദമാകാന്‍ ഇപ്പോഴത്തെ നിലയില്‍ നാലു മുതല്‍ ആറ് ആഴ്ചകളെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :