ആഴ്‌സണല്‍, ലിവര്‍പൂള്‍ ഗ്രൂപ്പ്‌ഘട്ടത്തില്‍

goal keeper
FILEFILE
ഇംഗ്ലെണ്ടിലെ വമ്പന്‍ ക്ലബ്ബുകളായ ആഴ്‌സണലും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു കടന്നു. രണ്ടാം പാദ മത്സരത്തില്‍ ആഴ്സണല്‍ സ്പാര്‍ട്ട പ്രാഗിനെ സ്വന്തം മൈതാനത്തു മറി കടന്നപ്പോള്‍ ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ ഫ്രഞ്ചു ക്ലബ്ബ് തുളോസസിനെ പരാജയപ്പെടുത്തി.

മൂന്നു ഗോള്‍ വിജയത്തില്‍ മുന്‍ താരം തോമസ് റോസിക്കിയാണ് ആദ്യം അവരുടെ വലയില്‍ പന്തെത്തിച്ചത്. ഏഴാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിന്‍റെ ക്രോസ് റോസിക്കി വലയില്‍ എത്തിക്കുകയായിരുന്നു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഒരു ഡ്രൈവിലൂടെ ഫാബ്രിഗാസും അവസാനിഅമിനിറ്റില്‍ എഡുറോ ഡാസില്‍‌വയും ആഴ്‌സണലിനെ മുന്നില്‍ എത്തിച്ചു.

ആദ്യ പാദത്തില്‍ 2-0 നു പരാജയപ്പെട്ട സ്പാര്‍ട്ടാ പ്രഗിനെതിരെ 5-0 സ്കോറോടെയാണ് ആഴ്‌സണല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രവേശിച്ചത്. ആദ്യ പാദത്തില്‍ ഒരു ഗോള്‍ വിജയം കുറിച്ച ലിവര്‍പൂള്‍ ആന്‍ഫീല്‍ഡിലെ രണ്ടാം പാദത്തില്‍ നാലു ഗോള്‍ കൂടി കൊടുത്തു. അവസാന അഞ്ചു മിനിറ്റിനുള്ളില്‍ ഡച്ചു താരം ക്യുത്ത് രണ്ടു ഗോളടിച്ച മത്സരത്തില്‍ പീറ്റര്‍ ക്രൌച്ച്, ഹയ്‌‌പ്പിയ എന്നിവരും ഗോള്‍ കുറിച്ചു.

ആദ്യ പാദത്തില്‍ 1-1 സമനിലയും രണ്ടാം പാദത്തില്‍ 2-2 സമനിലയും വഴങ്ങിയതിനെ തുടര്‍ന്ന് കെല്‍റ്റിക്ക് ഷൂട്ടൌട്ടില്‍ 4-3 ന് സ്പാര്‍ട്ടക്ക് മോസ്‌ക്കോയെ ഇംഗ്ലീഷ് ക്ലബ്ബ് കെല്‍റ്റിക്ക് മറികടന്നു. ആദ്യ പാദത്തില്‍ ജയിച്ച സ്പാനിഷ് ക്ലബ്ബ് സെവില്ലയുടെ മത്സരങ്ങള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

വലന്‍സിയ സ്വീഡിഷ് ക്ലബ്ബ് എത്സ്ഫോര്‍ഗിനെ 2-1 നു പരാജയപ്പെടുത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റക്കാരായ എത്സ്‌ഫോര്‍ഗ് എട്ടു മാസത്തിനു ശേഷം ആദ്യമായിട്ടാണ് സ്വന്തം മണ്ണില്‍ പരാജയപ്പെടുന്നത്. ആദ്യ പാദത്തില്‍ 3-0 നു വിജയിച്ച വലന്‍സിയ രണ്ടാം പാദത്തില്‍ ഇവാന്‍ ഹെല്‍ഗ്വേര ഡെവിഡ് വില്ല എന്നിവരുടെ ഗോളുകള്‍ക്കാണ് പരാജയമറിഞ്ഞത്.

ലണ്ടന്‍; | WEBDUNIA|
ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ ഡൈനാമോ ബുക്കാറിസ്റ്റിനെ 3-1 നു പരാജയപ്പെടുത്തി. പോര്‍ച്ചുഗീസ് ചാമ്പ്യന്‍‌മാരായ ബെനെഫിക്ക ബെഞാനെ 1-0 നു മറികടന്നു. ഫെനെര്‍ ബാഷെ ആന്‍ഡര്‍ ലക്ടിനെയും വെര്‍ഡര്‍ ബ്രെമന്‍ ഡൈനാമോ സാഗ്രെബിനെയും അജാക്‍സ് സ്ലാവിയായെയും മറികടന്നു ഗ്രൂപ്പ് ഘട്ടത്തില്‍ എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :