വനിതാ ഫൈനല്‍ ഞായറാഴ്ച

ഷാങ്‌ഹായി| WEBDUNIA|
ഷാങ്ഹായിയില്‍ ഞായറാഴ്ച നടക്കുന്ന ഫിഫാ വനിതാ ലോകകപ്പ് ഫൈനലില്‍ ബ്രസീലിന്‍റെയും ജര്‍മ്മനിയുടെയും പെണ്‍കുട്ടികള്‍ ഏറ്റുമുട്ടുന്നു.

കിരീടം നിലനിര്‍ത്താനുള്ള പോരിനിറങ്ങുന്ന ജര്‍മ്മനി ഉജ്ജ്വല ഫോമിലാണ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കുന്നത്.ഇതു വരെയുള്ള മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും ജര്‍മ്മനി വഴങ്ങിയിട്ടില്ല.ഗോള്‍കീപ്പര്‍ നദീന്‍ ആംഗെറര്‍ തന്നെയാണ് ഫൈനലിലും ഇവരുടെ തുറുപ്പ്‌ചീട്ട്.

പുരുഷ ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയതിന്‍റെ റെക്കോഡുള്ള ബ്രസീലിന്‍റെ പെണ്‍കുട്ടികള്‍ ഇതാദ്യമായാണ് ഫൈനലില്‍ എത്തുന്നത്.അമേരിക്കയില്‍ 1999ല്‍ നടന്ന ലോകകപ്പില്‍ ഇവര്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.എന്നാല്‍ സെമിയില്‍ കരുത്തരായ അമേരിക്കയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്‍റെ ആത്മവിശ്വാസം ഇവര്‍ക്ക് കൈമുതലായിട്ടുണ്ട്.

ഇതിനു മുന്‍പ്‌ ആറു തവണ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ ജര്‍മ്മനിക്കായിരുന്നു വിജയം.രണ്ട് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ ഒരു മത്സരം മാത്രമാണ് ബ്രസീലിന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

മൂന്നാം സ്ഥാനത്തിനായി അമേരിക്കയും നോര്‍വെയും തമ്മിലുള്ള മത്സരവും ഞായറാഴ്ച നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :