‘വിരമിക്കരുതെന്ന് അപേക്ഷിച്ചു, ടീമിന്റെ ശക്തിയും പദ്ധതികളുമെല്ലാം എബി ഡിയെ ആശ്രയിച്ചായിരുന്നു’ - വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മേധാവി

‘വിരമിക്കരുതെന്ന് അപേക്ഷിച്ചു, ടീമിന്റെ ശക്തിയും പദ്ധതികളുമെല്ലാം എബിയെ ആശ്രയിച്ചായിരുന്നു’ - വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മേധാവി

  de villiers , Thabang Moroe , AB de Villiers , Faf du Plessis  , CSA , എബി ഡിവില്ലിയേഴ്‌സ് , എബിഡി , തബാങ് മൂറെ , എബി , ഇംഗ്ലണ്ട് ലോകകപ്പ്
കോപ്‌ ടൌണ്‍| jibin| Last Modified വ്യാഴം, 24 മെയ് 2018 (17:26 IST)
ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എബിഡിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യയിലാണ് ഈ വാര്‍ത്ത കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

എന്നാല്‍, വിരമിക്കരുതെന്ന് ഡിവില്ലിയേഴ്‌സിനോട് അപേക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക സിഇഒ തബാങ് മൂറെ.

“ എബിയെ മുന്നില്‍ നിര്‍ത്തിയാണ് ഞങ്ങള്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് ലോകകപ്പിനുള്ള ടീമിനെ ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നത്. അദ്ദേഹത്തെ കേന്ദ്രീകരിച്ചായിരുന്നു ടീമിന്റെ ഘടനയ്‌ക്ക് പദ്ധതിയിട്ടിരുന്നത്. വിരമിക്കല്‍ സൂചന നല്‍കിയ എബിയോട് ഇപ്പോള്‍ തീരുമാനങ്ങള്‍ ഒന്നും സ്വീകരിക്കരുതെന്നും, ഉടന്‍ നാട്ടിലേക്ക് മടങ്ങി വരണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു”- എന്നും തബാങ് മൂറെ പറഞ്ഞു.

“നാട്ടിലേക്ക് വരുമ്പോള്‍ ഒരുമിച്ചിരുന്നു സംസാരിച്ച് ആശങ്ക പരിഹരിക്കാമെന്ന് ഡിവില്ലിയേഴ്‌സിനോട് ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ തീരുമാനം പരസ്യപ്പെടുത്തി. ഉറച്ച തീരുമാനമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നൂ. മാസങ്ങളായി ഇക്കാര്യം അദ്ദേഹം ആലോചിച്ചിരിക്കണം” - എന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക സിഇഒ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :