റൂണി യുണൈറ്റഡില്‍ ആഘോഷിക്കുകയാണ്; പിന്നിലായത് ഒരു ഇതിഹാസതാരം

യുണൈറ്റഡിന്റെ റെക്കോര്‍ഡുകള്‍ റൂണിക്ക് മുന്നില്‍ തകരുന്നു!

  Wayne Rooney , Bobby Charlton's , Manchester United , Rooney , goals , England , Manchester , ബോബി കാൾട്ടള്‍ , മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് , വെയ്ൻ റൂണി , റൂണി , യുണൈറ്റഡ്
ലണ്ടൻ| jibin| Last Updated: തിങ്കള്‍, 9 ജനുവരി 2017 (13:57 IST)
ഇതിഹാസതാരം ബോബി കാൾട്ടനൊപ്പം ഇടം പിടിച്ച് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം വെയ്ൻ റൂണി. യുണൈറ്റഡിൽ തന്റെ 249മത് ഗോൾ കണ്ടെത്തിയതോടെയാണ് റൂണി കാൾട്ടനൊപ്പം ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡ് പങ്കിട്ടത്.

കാൾട്ടണേക്കാൾ 215 മത്സരങ്ങൾ കുറവ് കളിച്ചാണ് റൂണിയുടെ റെക്കോര്‍ഡ് എന്നതും ശ്രദ്ധേയമാണ്. എഫ്എ കപ്പിൽ റീഡിംഗിനെതിരായ മത്സരത്തില്‍ ഗോള്‍ സ്വന്തമാക്കിയതോടെയാണ് റൂണി ഈ നേട്ടത്തിലെത്തിയത്.

543മത് മത്സരത്തിൽ റൂണി നേട്ടം സ്വന്തമാക്കിയപ്പോൾ ബോബി കാൾട്ടന് 215 മാച്ചുകളും 4 സീസണുകളും അധികമായിവന്നു. നേരത്തെ ഇംഗ്ലണ്ടിനായി ബോബി കാൾട്ടൺ നേടിയ 49 ഗോൾ എന്ന റെക്കോര്‍ഡും റൂണി മറികടന്നിരുന്നു.

1973ൽ സ്‌ഥാപിക്കപ്പെട്ട റെക്കാർഡിനൊപ്പമാണ് ഇംഗ്ലീഷ് സ്ട്രൈക്കർ റൂണി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :