ഇംഗ്ലണ്ടിനെ നയിക്കാന്‍ റൂണി മടങ്ങിയെത്തുന്നു; ലക്ഷ്യം ഇതാണ് ...

വെയ്ൻ റൂണി വീണ്ടും ഇംഗ്ലീഷ് ടീം നായകന്റെ കുപ്പായത്തിൽ

  wayne rooney , rooney coming back , england fotbool team , fifa world cup , വെയ്ൻ റൂണി , ഇംഗ്ലണ്ട് ഫുട്ബോൾ , ലോകകപ്പ് യോഗ്യതാ , ഗാരത് സൗത്ത്ഗേറ്റ്
ലണ്ടൻ| jibin| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (20:44 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ടീമിനെ ശക്തമാക്കുന്നതിനായി ടീം നായകസ്‌ഥാനത്തേക്ക് സൂപ്പര്‍ താരം വെയ്ൻ റൂണി തിരിച്ചെത്തുന്നു. സ്കോട്ലൻഡിനെതിരേ വെള്ളിയാഴ്ച നടക്കുന്ന ജീവന്മരണ പോരാട്ടത്തില്‍ റൂണിയാണ് ടീമിനെ നയിക്കുക.

റൂണി ടീമിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റ് മറച്ചുവച്ചില്ല. യുവനിരയ്‌ക്കൊപ്പം അനുഭവസമ്പത്തുള്ള റൂണി എത്തുന്നത് ടീമിന് ശക്തി പകരും. റൂണിയുടെ അനുഭവസമ്പത്ത് നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം സ്ലോവേനിയയ്ക്കെതിരേ നടന്ന മത്സരത്തോടെയാണ് റൂണി ടീമിൽനിന്നു പുറത്തായത്. മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി നിലവിൽ ഗ്രൂപ്പ് എഫിൽ ആദ്യ സ്‌ഥാനത്താണ് ഇംഗ്ലണ്ട്. നാലു പോയിന്റുള്ള സ്കോട്ലൻഡ് നാലാം സ്‌ഥാനത്താണ്.

അതേസമയം, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലും റൂണിയുടെ നില പരുങ്ങലിലാണ്. മോശം ഫോമും പരുക്കും താരത്തിനെ പിടികൂടിയതിനാല്‍ പല മത്സരങ്ങളിലും പകരക്കാരനായാണ് റൂണി കളത്തിലിറങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :