സ്‌പാനിഷ് ലീഗ്: ബാഴ്‌സയും റയലും കുതിപ്പ് തുടരുന്നു

 സ്‌പാനിഷ് ലീഗ് , റയല്‍ മാഡ്രിഡ് , ബാഴ്‌സലോണ , ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ
ബാഴ്‌സലോണ| jibin| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (11:27 IST)
സ്പാനിഷ് ലീഗില്‍ കരുത്തന്മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കുതിപ്പ് തുടരുന്നു. 30 കളികളില്‍ നിന്ന് 74 പോയിന്റോടെയാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള റയലിന് 30 കളികളില്‍ നിന്ന് 70 പോയിന്റാണുള്ളത്.

ശക്തരായ റയല്‍ മാഡ്രിഡിനു വേണ്ടി സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് റയല്‍ വല്ലസാനോയെയാണ് മറികടന്നത്. റയലിനുവേണ്ടി 300മത് ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവിലായിരുന്നു ജയം.

മറുവശത്ത് ബാഴ്‌സയുടെ സൂപ്പര്‍ താരങ്ങളായ സുവാരസ് രണ്ടും മെസിയും ബാര്‍ത്രയും ഓരോ ഗോള്‍ വീതവും നേടിയപ്പോള്‍ അല്‍മേരിയ തരിപ്പണമാകുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :