കരുത്തര്‍ വീണു: ബാഴ്‌സയും റയലും തകര്‍ന്നടിഞ്ഞു

  സ്‌പാനീഷ് ലീഗ് , ബാഴ്‌സലോണ , റയല്‍ മാഡ്രിഡ്
ബാഴ്‌സലോണ| jibin| Last Modified തിങ്കള്‍, 5 ജനുവരി 2015 (15:25 IST)
കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്‌ക്കും പുതുവര്‍ഷത്തിലെ ആദ്യകളിയില്‍ തോല്‍വി. സ്‌പാനീഷ് ലീഗില്‍ മെസി നയിക്കുന്ന ബാഴ്‌സ റിയല്‍ സോഷ്യാഡിനോട് ഏക പക്ഷീയമായ ഒരു ഗോളിനും, ക്രിസ്‌റ്റ്യാനോയുടെ മികവില്‍ മുന്നേറുന്ന റയല്‍ 2-1നുമാണ് തോല്‍വിയറിഞ്ഞത്.

റിയല്‍ സോഷ്യാഡിനെതിരെ ഇറങ്ങിയ ബാഴ്‌‌സ മെസി,നെയ്‌മര്‍, സുവാരസ്‌ തുടങ്ങിയ സൂപ്പര്‍താരങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ആക്രമണം അഴിച്ചു വിട്ടത്. അവസരങ്ങള്‍ പലതും കിട്ടിയിട്ടും മെസിയും സംഘവും ഗോള്‍
നേടുന്നതില്‍ പിഴവ് കാട്ടുകയായിരുന്നു.
ജോര്‍ഡി ആല്‍ബയുടെ സെല്‍ഫ്‌ ഗോളാണ്‌ ബാഴ്‌സയുടെ തോല്‍വിക്ക്‌ കാരണമായത്. പിന്നീട് ഉണര്‍ന്ന് കളിച്ചിട്ടും സമനില പോലും നേടാന്‍ കഴിയാതെ ബാഴ്സ് തോല്‍വി സമ്മതിക്കുകയായിരുന്നു.

അതേസമയം സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി തുടര്‍ച്ചയായ 22 കളികളില്‍ തോല്‍വി അറിയാതെ മുന്നേറിയ റയല്‍ മാഡ്രിഡിനെ വലന്‍സിയ തറപ്പറ്റിക്കുകയായിരുന്നു. കളിയുടെ തുടക്കത്തില്‍ 14മത് മിനിട്ടില്‍ പെനാല്‍റ്റി സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ വലന്‍സിയയുടെ വല കുലുക്കിയെങ്കിലും. രണ്ടാം പകുതിയില്‍ അന്റോണിയോ ബരാഗന്‍സിലൂടെയും, നിക്കോളാ ഒറ്റാമെന്‍ഡിയയിലൂടെയും വലന്‍സിയ ജയം പിടിച്ചെടുക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :