അല്‍മേരിയയെ തകര്‍ത്ത് റയല്‍ മുന്നോട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , അല്‍മേരിയ , ലാലീഗ , റയല്‍ മാഡ്രിഡ്
അല്‍മേരിയ| jibin| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (20:21 IST)
ലാലീഗയില്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് അല്‍മേരിയയെ റയല്‍ മാഡ്രിഡിഡ് മുട്ടുക്കുത്തിച്ചു. ജയത്തോടെ തുടര്‍ച്ചയായ ഇരുപതാം വിജയമാണ് റയലിന്റെ. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് അവര്‍ ജയം നേടിയത്. സെപ്റ്റംബര്‍ 13നു ശേഷം ലാലീഗയില്‍ റയല്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച റയല്‍ കളിയുടെ സമസ്ത് മേഘലയിലും ആധ്യപത്യം പുലര്‍ത്തുകയായിരുന്നു. 34മത് മിനിറ്റില്‍ ഇസ്കോയാണ് റയലിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ ആ സന്തോഷം അധികം നീണ്ടു നിന്നില്ല.
അഞ്ചുമിനിറ്റിനകം റബാസ്ക്കോയിലൂടെ അല്‍മേരിയ തിരിച്ചടിച്ച് റയലിനെ ഞെട്ടിച്ചു.

പിന്നീട് ഉണര്‍ന്ന് കളിച്ചെങ്കിലും റയല്‍ ഒന്നാം പകുതിയില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ റയന്‍ കളം പിടിച്ചെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ബെയ്ലിലൂടെ വലകുലുക്കി റയല്‍ ലീഡ് നേടി. മത്സരം അവസാനിക്കാനിരിക്കെ 81, 88 മിനിറ്റുകളിലായി റൊണാള്‍ഡോ ലീഡ് വീണ്ടും ഉയര്‍ത്തുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :