ക്ളബ് ലോകകപ്പ് റയലിന്

മരാകേഷ്:| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (12:19 IST)
റയല്‍ മാഡ്രിഡ് ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടി.ഫൈനലില്‍ അര്‍ജന്റൈന്‍ ക്ളബ്ബായ സാന്‍ ലോറെന്‍സോയെ 2-0നാണ് റയല്‍ തകര്‍ത്തത്.

37-ആം മിനിറ്റില്‍ ഹെഡറിലൂടെ സെര്‍ഹ്യോ റാമോസും 51-ആം മിനിറ്റില്‍ ഗാരെത് ബെയ്ലുമാണ് റയലിനായി ഗോള്‍ നേടിയത്.ടോണി ക്രൂസിന്റെ ക്രോസില്‍ിന്നാണ് റാമോസിന്റെ ഹെഡര്‍ ഗോള്‍ പിറന്നത്. ഇസ്കോയാണ് ബെയ്ലിനു ഗോളിനുള്ള അവസരം
വഴി തുറന്നു നല്കിയത്. ഒറ്റപ്പെട്ട നീക്കങ്ങലൂടെ ഞെട്ടിച്ചെങ്കിലും അര്‍ജന്റൈന്‍ ചാമ്പ്യന്മാരായ സാന്‍ ലോറെന്‍സോയ്ക്ക് വമ്പന്മാര്‍ അണിനിരന്ന റയലിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല.

12 മാസത്തിനുള്ളില്‍ റയലിന്റെ അക്കൌണ്ടിലേക്ക് എത്തുന്ന നാലാമത്തെ പ്രമുഖ കിരീടമാണ് ലോകകപ്പ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :