മെസിയൊക്കെ എന്ത്? റൊണാള്‍ഡോയാണ് താരം!

മെസി, റൊണാള്‍ഡോ, ഹാവിയര്‍, റയല്‍ മാഡ്രിഡ്
മാഡ്രിഡ്| Last Updated: വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (10:57 IST)
ലോകമെങ്ങുമുള്ള മെസി ആരാധകരുടെ നെഞ്ചില്‍ തറഞ്ഞുകയറുന്ന പരാമര്‍ശങ്ങളുമായി മെക്സിക്കോയുടെ സൂപ്പര്‍താരം ഹാവിയര്‍ ഹെര്‍ണാണ്ടസ് രംഗത്ത്. ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്നാണ് ഹാവിയറിന്‍റെ അഭിപ്രായം.

റയല്‍ മാഡ്രിഡില്‍ വന്ന് കുറച്ചുദിവസത്തിനുള്ളിലാണ് തനിക്ക് റൊണാള്‍ഡോയുടെ മികവ് മനസിലായതെന്നും മെസിയേക്കാള്‍ എന്തുകൊണ്ടും മികച്ച കളിക്കാരന്‍ റൊണാള്‍ഡോയാണെന്നും ഹാവിയര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ഹാവിയര്‍ പക്ഷേ ഏറ്റവും ആരാധിക്കുന്ന കളിക്കാരന്‍ റൊണാള്‍ഡോ അല്ല. അത് ബ്രസീലിന്‍റെ റൊണാള്‍ഡോ നസാരിയോ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :