ഒടുവില്‍ തീരുമാനമായി; അര്‍ജന്റീനയുടെ പരിശീലകനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഗാർഡിയോള രംഗത്ത്

മാഡ്രിഡ്, ഞായര്‍, 12 ഓഗസ്റ്റ് 2018 (17:26 IST)

 pep guardiola , Argentina , lionel mesi , messi , അര്‍ജന്റീന , ഗാർഡിയോള , പെപ് ഗാർഡിയോള , ഫുട്‌ബോള്‍

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് രംഗത്ത്.

“ ടീമിന്റെ പരിശീലകനാകുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്‌ക്കായി അര്‍ജന്റീന ഫുട്‌ബോളില്‍ നിന്നും എന്നെയാരും സമീപിച്ചിട്ടില്ല. ഞാനിപ്പോള്‍ സിറ്റിയുടെ ഭാഗമാണ്. നല്ല പരിശീലകരുള്ള നാടാണ് അര്‍ജന്റീന. അതിനാല്‍ തന്നെ ഇപ്പോള്‍ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല”- എന്നും ഗാർഡിയോള പറഞ്ഞു.

എന്നെ പരിശീലകനാക്കി നിയമിക്കണമെങ്കിൽ വൻതുക ചെലവഴിക്കണമെന്ന അർജന്റീന പ്രസിഡന്റ് ക്ലൊഡിയോ ടാപിയയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലുള്ളതാണെന്നറിയില്ല. എന്നോട് ഒരു ചര്‍ച്ചയോ സംസാരമോ കൂടാതെ ഇങ്ങനെയുള്ള പ്രസ്‌താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും സിറ്റിയുടെ ആശാന്‍ വ്യക്തമാക്കി.

ക്ലബ്ബ് ടീമിനെ പരിശീലിപ്പിക്കുന്നതു പോലെയല്ല ഒരു ദേശീയ ടീമിനെ കളി പഠിപ്പിക്കേണതെന്ന് എനിക്കറിയാം. അക്കാര്യം ടാപിയ അറിഞ്ഞിരിക്കണം. അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഭാവിയില്‍ എന്താകുമെന്ന് തനിക്കറിയില്ലെന്നും ഗാർഡിയോള പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തെ ടീമിലെത്തിച്ച് ജംഷഡ്പൂർ എഫ് സി

ജംഷഡ്പൂർ എഫ് സിയില്‍ കളിക്കാനൊരുങ്ങി മുൻ അത്‌ലറ്റികോ മഡ്രിഡ് താരം സെര്‍ജിയോ സിഡോഞ്ച. ...

news

സമ്മര്‍ദ്ദങ്ങളുടെ കൂടാരമായി റയല്‍; റൊണാള്‍ഡോയ്‌ക്ക് പിന്നാലെ മോഡ്രിച്ചും ക്ലബ്ബ് വിടുന്നു

ഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിച്ച ലൂകാ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുമെന്ന് ...

news

ഇത് ചരിത്ര നേട്ടം; അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യ, അവിശ്വസനീയമെന്ന് ഫുട്ബോൾ ലോകം

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി ഇതാ ഒരു സുവർണദിനം. ഫുട്ബോൾ രംഗത്ത് വൻ വളർച്ച ...

news

മാരിന് മുമ്പില്‍ സിന്ധുവിന് വീണ്ടും കാലിടറി; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി

ഇന്ത്യയുടെ പിവി സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ...

Widgets Magazine