അര്‍ജന്റീന ടീമിന് പുതിയ വാഗ്ദാനവുമായി മറഡോണ; നിര്‍ദേശം തള്ളാനൊരുങ്ങി ഫെഡറേഷന്‍

അര്‍ജന്റീന ടീമിന് പുതിയ വാഗ്ദാനവുമായി മറഡോണ; നിര്‍ദേശം തള്ളാനൊരുങ്ങി ഫെഡറേഷന്‍

 Maradona , Argentina , World Cup debacle , മറഡോണ , അര്‍ജന്റീന , റഷ്യന്‍ ലോകകപ്പ് , സാംപോളി
ബ്യൂണേഴ്‌സ് അയേഴ്‌സ്| jibin| Last Modified ബുധന്‍, 4 ജൂലൈ 2018 (13:41 IST)
റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്തായ അര്‍ജന്റീന ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ.

പ്രതിഫലം വാങ്ങാതെ ടീമിനെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണ്. ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും തിരികെയൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു.

മറഡോണയുടെ നിര്‍ദേശം അർജന്റീന ഫുട്ബോൾ ഫെഡറേഷന്‍ തള്ളിക്കളയുമെന്നാണ് റിപ്പോര്‍ട്ട്. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ പരിശീലകസ്ഥാനത്തുണ്ടായിരുന്ന മറഡോണയ്‌ക്ക് ടീമിനെ ക്വാർട്ടറിന് അപ്പുറത്തേക്ക് കടത്താന്‍ കഴിഞ്ഞില്ല.

നിലവിലെ പരിശീലകന്‍ സാംപോളി രാജിവയ്‌ക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പരിശീലന ചുമതല നല്‍കണമെന്നാവശ്യപ്പെട്ട് മറഡോണ രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :