സുവാരസിന് പിന്നാലെ നെയ്‌മറും നയം വ്യക്തമാക്കി; ബാഴ്‌സലോണയുടെ അവസ്ഥ എന്താകും ?

ബാഴ്‌സലോണ വിട്ട് നെയ്‌മര്‍ എങ്ങോട്ട് ?; 2021ല്‍ തീരുമാനമുണ്ടാകും

 Neymar , Barcelona , messi , mesi , brazil , ബാഴ്‌സലോണ , ഉറുഗ്വ ,  ലൂയിസ് സുവാരസ് , ബാഴ്‌സ , നെയ്‌മര്‍ , ലാലിഗ , മെസി
മാഡ്രിഡ്| jibin| Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (13:11 IST)
ബാഴ്‌സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താരം ലൂയിസ് സുവാരസ് വ്യക്തമാക്കിയതിന് പിന്നാലെ നയം വ്യക്തമാക്കി ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറും രംഗത്ത്. ബാഴ്‌സയില്‍ 2021വരെ തുടരുമെന്നാണ് സൂപ്പര്‍ താരം വ്യക്തമാക്കിയത്.

മൂന്നു മാസത്തെ ചർച്ചകൾക്ക് ഒടുവിലാണ് കരാർ അഞ്ചു വർഷത്തേക്ക് നെയ്‌മര്‍ പുതുക്കിയത്. 2013ൽ ബാഴ്‌സയില്‍ എത്തിയ ബ്രസീല്‍ താരം 150 മത്സരങ്ങളിൽ 91 ഗോളുകളാണ് നേടിയത്. ടീമിനൊപ്പം രണ്ടു കിരീടങ്ങളും ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ ട്രോഫികളും നേടി.

അതേസമയം, ബാഴ്‌സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സുവാരസ് വ്യക്തമാക്കി. ബാഴ്‌സയിലെ താരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയെന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാണ് എനിക്കൊപ്പമുള്ളത്. ഫുട്‌ബോളില്‍ വ്യക്‌തിഗത പുരസ്‌കാരം നേടാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍ മെസിയോ നെയ്‌മറോ അത് നേടുന്നുണ്ടെന്നും സുവാരസ് കഴിഞ്ഞ ദിവസം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :