മെസ്സി തിരിച്ചെത്തി, ആവേശക്കടലായി ഗാലറി; ഡിപോര്‍ട്ടീവോയെ ഗോള്‍ മഴയില്‍ മുക്കി ബാഴ്സലോണ

മെസ്സി തിരിച്ചെത്തി, ഡിപോര്‍ട്ടീവോയെ ഗോള്‍ മഴയില്‍ മുക്കി ബാഴ്സലോണ

മാഡ്രിഡ്| aparna shaji| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2016 (10:46 IST)
ആരാധകരുടെ ആവേശമായ ലയണൽ മെസ്സി കളിക്കളത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശത്തിലായിരുന്നു ബാഴ്സലോണ. തുടക്കം മുതൽ ആധിപത്യം ബാഴ്സലോണക്കായിരുന്നു. എതിരില്ലാത്ത നാല് ഗോളിനാണ് ഡിപോര്‍ട്ടീവോയെ ബാഴ്സലോണ ഗോൾ മഴയിൽ മുക്കിയത്. കരക്കാരനായിറങ്ങിയ മെസ്സിയും 58ആം മിനുറ്റില്‍ ഗോൾ അടിച്ചു.

21ആം മിനുറ്റില്‍ റാഫീനയാണ് ബാഴ്‌സയ്ക്കായി ആദ്യം ഗോൾ എടുത്തത്. ആദ്യ ഗോളിന്റെ ആരവമടങ്ങും മുമ്പ് രണ്ടാമത്തെ ഗോളും റാഫീന ഡിപോര്‍ട്ടീവോ വലയിലെത്തിച്ചു. 36ആം മിനുറ്റിലായിരുന്നു ഗോള്‍ പിറന്നത്. ആദ്യ പകുതി അവസാനിക്കും മുന്‍പ് മൂന്നാമത്തെ ഗോളും ബാഴ്‌സലോണ എതിര്‍വലയിലെത്തിച്ചു. രണ്ടാം പകുതിയിലാണ് മെസ്സി കളിക്കളത്തിൽ ഇറങ്ങിയത്. ആവേശക്കടലായി ഗാലറി മാറിയത് പെട്ടന്നായിരുന്നു. മൂന്നു മിനിറ്റിനകം മെസ്സി ബാഴ്‌സയ്ക്കായി നാലാമത്തെ ഗോളും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :