കാണികളെ വിസ്മയിപ്പിച്ച് മെസ്സി; ബാർസയോട് ഏറ്റുമുട്ടാൻ സിറ്റി താരങ്ങൾ ആയിട്ടില്ല

മെസ്സിക്ക് ഹാട്രിക്ക് ; കളി മറന്ന സിറ്റിയെ കളി പഠിപ്പിച്ച് ബാര്‍സ

നൂകാംമ്പ്| aparna shaji| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (07:54 IST)
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹാട്രികിൽ ബാർസലോണയ്ക്ക് വിജയം. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് ബാർസ വിജയം സ്വന്തമാക്കിയത്. മെസ്സിയുടെ ഹാട്രികിനൊപ്പം ബ്രസീലിയൻ താരം നെയ്മറിന്റേയും ഗോളുകൾ ബാർസയുടെ ആയുധമായി മാറി.

മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ബാർസ താരങ്ങൾക്ക് വെല്ലുവിളിയാകാൻ സിറ്റി താരങ്ങൾക്ക് കഴിഞ്ഞില്ല എന്നത് തന്നെ സത്യം. പന്ത് സ്വന്തം കോർട്ടിൽ നിലനിർത്തി ബാർസയെ പ്രതിരോധിക്കുകയായിരുന്നു സിറ്റി താരങ്ങൾ. പ്രതിരോധം ശക്തമായതോടെ മെസ്സിയും സംഘവും അക്രമകാരികളായി. സിറ്റിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. 17 ആം മിനിറ്റില്‍ വലത് വിങ്ങില്‍ നിന്നും മെസ്സി നല്‍കിയ പന്തുമായി ഫെര്‍ണാന്‍ഡീനോ സിറ്റിയുടെ ബോക്‌സിള്ളിൽ കടന്നു. നിമിഷനേരം കൊണ്ട് മെസ്സി ഗോൾ വല ചലിപ്പിച്ചു.

മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യം മുന്നേറ്റങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതോടെ പന്ത് സിറ്റിയുടെ ഗോള്‍മുഖത്ത് ആഞ്ഞ്പതിച്ചു. ബാർസയുടെ ആക്രമണങ്ങൾക്ക് മൂർച്ച പോരാതെ വരികയായിരുന്നു. ഇടവേളകളിൽ ബാർസയുടെ പ്രതിരോധം തകർക്കാൻ ശ്രമിച്ചെങ്കിലും അമ്പേ പരാജയപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :