കോഹ്‌ലിയുടെ കുതിപ്പിന് മുമ്പില്‍ മെസി ഒന്നുമല്ലാതായി; മറ്റൊരു റെക്കോര്‍ഡ് കൂടി

ന്യൂയോര്‍ക്ക്‌, വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:56 IST)

   Virat Kohli , Lionel Messi , Forbes List , team india , ms dhoni , Barcelona , Argentina , വിരാട് കോഹ്‌ലി , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , കോഹ്‌ലി , റോജര്‍ ഫെഡറര്‍ , ഫോബ്‌സ് മാഗസിന്‍ , റോജർ‌ ഫെ‍ഡ‍റർ , ഉസൈൻ ബോൾട്ട്

റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നതില്‍ സമര്‍ഥനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ അവകാശപ്പെടുന്ന കോഹ്‌ലി വിപണി മൂല്യത്തിലും മുൻപന്തിയിൽ എത്തിയിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വിലയേറിയ 10 കായികതാരങ്ങളുടെ പട്ടികയില്‍ 7മത് എത്തിയ കോഹ്‌ലി ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ലയണല്‍ മെസിയെ പിന്നിലാക്കി. ബുധനാഴ്ച്ച ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 14.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ താരമൂല്യം. ടെന്നീസ്‌ ഇതിഹാസം റോജര്‍ ഫെഡറര്‍ നയിക്കുന്ന പട്ടികയില്‍ മെസിയുടെ താരമൂല്യം 13.5മില്യണ്‍ ഡോളറാണ്.

പട്ടികയിൽ നാലാമനായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്. ജമൈക്കന്‍ അത്‍ലറ്റിക്സ് താരം ഉസൈൻ ബോൾട്ട് മൂന്നാം സ്ഥാനത്താണ്.

1 റോജർ‌ ഫെ‍ഡ‍റർ: 37.2 ദശലക്ഷം ഡോളർ (ഏകദേശം 240 കോടി രൂപ)

2 ലെബ്രോൺ ജയിംസ്: 33.4 ദശലക്ഷം ഡോളർ (ഏകദേശം 216 കോടി രൂപ)

3 ഉസൈൻ ബോൾട്ട്: 27 ദശലക്ഷം ഡോളർ (ഏകദേശം 174 കോടി രൂപ)

4 ക്രിസ്റ്റ്യാനോ റൊണാൾഡോ: 21.5 ദശലക്ഷം ഡോളർ (ഏകദേശം 139 കോടി രൂപ)

5 ഫിൽ മിക്കൽസൻ : 19.6 ദശലക്ഷം ഡോളർ (ഏകദേശം 127 കോടി രൂപ)

6 ടൈഗർ വുഡ്സ്: 16.6 ദശലക്ഷം ഡോളർ (ഏകദേശം 107 കോടി രൂപ)

7വിരാട് കോഹ്‍ലി: 14.5 ദശലക്ഷം ഡോളർ(ഏകദേശം 94 കോടി രൂപ)

8 റോറി മക്‌ല്‍റോയി: 13.6 ദശലക്ഷം ഡോളര്‍ (ഏകദേശം 88 കോടി രൂപ)

9 ലയണല്‍ മെസ്സി: 13.5 ദശലക്ഷം ഡോളര്‍ (ഏകദേശം 87.5 കോടി രൂപ)

10 സ്റ്റീഫന്‍ കറി: 13.4 ദശലക്ഷം (ഏകദേശം 87 കോടി രൂപ)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഉണ്ണിക്കണ്ണനെ കാണാന്‍ ധോണിയുടെ മകൾ സിവ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് !; ആകാംക്ഷയില്‍ ആരാധകര്‍

മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന ...

news

ചാഹല്‍ പറഞ്ഞത് സത്യം, കോഹ്‌ലി കാഴ്‌ചക്കാരന്‍ മാത്രം; ധോണിയാണ് ടീം നായകന്‍ - വീഡിയോ വൈറലാകുന്നു

പുറത്തുവരുന്ന വാര്‍ത്തകളെ സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളാണ് ന്യൂസിലന്‍‌ഡിനെതിരായ രണ്ടാം ...

news

ജയത്തിന്റെ ക്രഡിറ്റ് എനിക്കല്ല, അവര്‍ക്കാണ്; ഈ റിസള്‍ട്ട് അടുത്ത ഏകദിനത്തിലും പ്രതീക്ഷിക്കാം - കോഹ്‌ലി

ഇരുവരും പുറത്തെടുത്ത ബോളിംഗ് മികവാണ് ജയത്തിന് കാരണമായത്. ഫീല്‍‌ഡര്‍മാരുടെ പ്രകടനവും വളരെ ...

news

കിവീസിനെ പിടിച്ചുകെട്ടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ആറു വിക്കറ്റ് ജയം

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. പിഴവുകൾ തുരുത്തിക്കയറിയ ഇന്ത്യയ്ക്ക് ...

Widgets Magazine