മെസി മാജിക്കില്‍ നീലപ്പട ചിറകുവിരിച്ചു; ഇക്വ"ഡോർ'ലൂടെ അർജന്റീന ലോകകപ്പിലേക്ക്

ക്വിറ്റോ, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (09:48 IST)

Lionel Messi ,  Argentia ,  Fifa world cup 2018 , Russia ,  അർജന്‍റീന ,  റഷ്യ , ലോകകപ്പ് , മെസി , മെസി മാജിക്ക്

ഫുട്ബാളിന്റെ മിശിഹാ ലയണൽ മെസി നിറഞ്ഞാടിയ മത്സരത്തില്‍, നഷ്ടപ്പെട്ടെന്നു കരുതിയ കളി അർജന്റീന രാജകീയമായി തിരിച്ചുപിടിച്ചു. ജയിച്ചില്ലെങ്കില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പുറത്തേക്ക് എന്ന നിലയില്‍ നിന്നായിരുന്നു നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശം.
 
മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയ അർജന്റീന, മെസിയുടെ ഹാട്രിക് ഗോള്‍ നേട്ടത്തിലായിരുന്നു തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 2-1ന് മുന്നിട്ടു നിന്ന അർജന്‍റീന രണ്ടാം പകുതിയിൽ ഒരുതവണ കൂടി ഇക്വഡോർ വലകുലുക്കിയപ്പോൾ നിയോഗം പൂർ‌ത്തിയാക്കിയതിന്റെ നിർവൃതിയിൽ മെസിയും കൂട്ടരും ആഹ്ലാദാരവം മുഴക്കി. 
 
പതിനെട്ട് മത്സരങ്ങളില്‍ നിന്നായി 28 പോയിന്റുമായാണ് ബ്രസീലിനും യുറുഗ്വായ്ക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായി ലാറ്റിന്‍ അമേരിക്കയില്‍ നിന്നും അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനായി തിരിക്കുന്നത്. 41 പോയിന്റുളള ബ്രസീല്‍ നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അർജന്‍റീന റഷ്യ ലോകകപ്പ് മെസി മെസി മാജിക്ക് Russia Argentia Lionel Messi Fifa World Cup 2018

മറ്റു കളികള്‍

news

കൊച്ചിയില്‍ സ്‌പാനിഷ് ഗോള്‍‌മഴ; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന്

ആദ്യ കളിയിൽ ബ്രസീലിനോടേറ്റ തോൽവിക്ക് മറുപടി നൽകി സ്പെയിൻ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ ജയം ...

news

ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന് നെയ്‌മര്‍

ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന ആവശ്യവുമായി പിഎസ്ജി താരം ...

news

ഗോളുകളില്‍ ആറാടി ജപ്പാൻ; ഇംഗ്ലണ്ടും ഫ്രാന്‍സും ജയിച്ചു കയറി, സമനിലയില്‍ കുരുങ്ങി മെക്‌സിക്കോ

ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ തകര്‍പ്പന്‍ ജ്ജയവുമായി ജപ്പാന്‍. ഏകപക്ഷീയമായ ആറ് ...

news

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു ദുഖവാര്‍ത്ത; റഷ്യന്‍ ലോകകപ്പില്‍ ഹോളണ്ട് കളിക്കില്ല ?

ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു ദുഖവാര്‍ത്ത. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ...