വിവാദങ്ങള്‍ക്ക് വിരാമം; ഗ്വാർഡിയോള സിറ്റിയിലേക്ക്

 മാഞ്ചസ്റ്റർ സിറ്റി , പെപ് ഗ്വാർഡിയോള , മാഞ്ചസ്റ്റർ യുണൈറ്റഡ്
ലണ്ടന്‍| jibin| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2016 (10:17 IST)
അടുത്ത സീസണിൽ ഇംഗ്ലിഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ പരിശീലിപ്പിക്കും. സിറ്റിയുമായി മൂന്നുവർഷത്തേക്കാണു കരാർ. ജൂലൈയിൽ ചുമതലയേൽക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സിറ്റിയുടെ നിലവിലെ പരിശീലകൻ മാനുവൽ പെല്ലഗ്രിനി ഈ സീസണിനൊടുവിൽ സ്ഥാനമൊഴിയുന്നതോടെയാണു ഗ്വാർഡിയോള സിറ്റിയിലെത്തുന്നത്.

ജര്‍മ്മന്‍ ചാമ്പ്യന്‍‌മാരായ ബയൺ മ്യൂണിക്കുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഗ്വാർഡിയോള എങ്ങോട്ട് പോകുമെന്ന് ഫുട്‌ബോള്‍ വീക്ഷിക്കുകയായിരുന്നു. ഇംഗ്ലിഷ് ക്ലബ് ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസനൽ, ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമെയ്ൻ തുടങ്ങിയവയൊക്കെ ഗ്വാർഡിയോളയെ പരിശീലകനാക്കാൻ രംഗത്തുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :