സിറ്റിക്കെതിരെയുള്ള മത്സരത്തില്‍ റഫറിമാര്‍ തങ്ങളെ ചതിച്ചു: ചെൽസി

ഇംഗ്ലീഷ് പ്രിമിയർ ലീഗ് , മാഞ്ചസ്റ്റർ സിറ്റി , ചെൽസി , ഡീഗോ കോസ്റ്റ
ലണ്ടൻ| jibin| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (10:17 IST)
കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോല്‍ക്കാന്‍ കാരണം മാച്ച് റഫറിമാരുടെ ചതികൊണ്ടാണെന്ന് ചാമ്പ്യൻമാരായ ചെൽസി. സിറ്റി താരങ്ങൾ പുറത്തെടുത്ത പരുക്കൻ അടവുകള്‍ കാണാതെ പോയ റഫറി റാമിറെസിന്റെ ഗോള്‍ ഒഫ് സൈഡ് വിളിക്കാന്‍ മറന്നില്ലെന്നും തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കി. റാമിറെസ് ഗോളടിക്കുമ്പോൾ ഒഫ് സൈഡ് പൊസിഷനിലായിരുന്നില്ലെന്നും ക്ളബ് വാദിക്കുന്നുണ്ട്.

റാമിറെസിന്റെ ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ കളി സമനിലയിലാകുകയോ അല്ലെങ്കില്‍ കളിയുടെ ഗതി തന്നെ മാറി മറിയുകയോ ചെയ്യുമായുരുന്നു. ഗുസ്തി മത്സരത്തിലെന്നപോലെയാണ് സിറ്റി താരങ്ങൾ കളിച്ചത്. എന്നാല്‍ റഫറിമാര്‍ ഇതൊന്നും കാണാന്‍ താല്‍പ്പര്യം കാണിച്ചില്ല. ചെൽസി സ്ട്രൈക്കർ ഡീഗോ കോസ്റ്റയുടെ തലയ്ക്ക് സിറ്റി താരം ഫെർണാൻഡീഞ്ഞോയുടെ ഫൗളിൽ പരിക്കേറ്റിരുന്നു. എന്നാൽ റഫറി ഫെർണാൻഡീഞ്ഞോയ്ക്ക് മഞ്ഞക്കാർഡ് നൽകി കണ്ണടയ്ക്കുകയായിരുന്നുവെന്നു ചെൽസി പരാതിപ്പെട്ടു. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ ചെൽസി തോറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :