ജെറാഡിന് ഇരട്ട ഗോള്‍; ലിവര്‍പൂളിന് ജയം

 ലിവര്‍പൂള്‍ , സ്റ്റീവന്‍ ജെറാഡ് , എഎഫ്‌സി വിംബിള്‍ഡണ്‍
ഇംഗ്ലണ്ട്| jibin| Last Modified ചൊവ്വ, 6 ജനുവരി 2015 (14:23 IST)
സൂപ്പര്‍ താരം സ്റ്റീവന്‍ ജെറാഡിന്റെ ഇരട്ട ഗോളുകളുടെ മികവില്‍ എഫ്എ കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് ജയം. എഎഫ്‌സി വിംബിള്‍ഡണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജെറാഡും സംഘവും തകര്‍ത്തത്. ജയത്തോടെ ലിവര്‍പൂളും നാലാം റൗണ്ടില്‍ കടന്നു.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ലിവര്‍പൂള്‍ എതിരാളികളുടെ ബോക്‍സില്‍ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു. നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ മികവിലാണ് അവര്‍ മുന്നേറ്റങ്ങള്‍ ആവിഷ്കരിച്ചത്. കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ ജെറാഡ് എതിരാളികളുടെ വല കുലുക്കുകയായിരുന്നു. എന്നാല്‍ 36മത് മിനിറ്റില്‍ അകിന്‍ഫെന്‍വയിലൂടെ വിംബിള്‍ഡണ്‍ തിരിച്ചടിച്ചതോടെ കളി ആവേശത്തിലേക്ക് നീങ്ങുകയായിരുന്നു.

രണ്ടാം പകുതിയില്‍ ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ ലിവര്‍പൂളിന് 62മത് മിനിറ്റില്‍ ജെറാഡ് തന്നെ രക്ഷകനാകുകയായിരുന്നു. ലഭിച്ച ഫ്രീ കിക്ക് വലയിലേക്ക് മനോഹരമായി എത്തിച്ച് ജെറാഡ് വീണ്ടും ലിവര്‍പൂളിന്റെ രക്ഷകനാകുകയായിരുന്നു. അതേസമയം, ബേണ്‍ലി-ടോട്ടനം ഹോട്‌സ്പര്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഇന്നലെ ചെല്‍സി, മാഞ്ചസ്റ്റര്‍ ടീമുകളും നാലാം റൗണ്ടില്‍ കടന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :