സ്റ്റീവന്‍ ജെറാഡ് അമേരിക്കയിലേക്ക് പറക്കുന്നു

 ലിവര്‍പൂള്‍ , സ്റ്റീവന്‍ ജെറാഡ് , മേജർ സോക്കർ ലീഗ് , അമേരിക്ക
ലണ്ടൻ| jibin| Last Modified ഞായര്‍, 4 ജനുവരി 2015 (16:29 IST)
രണ്ട് പതിറ്റാണ്ട് നീണ്ട ലിവര്‍പൂളുമായുള്ള ബന്ധം അവസാനിപ്പിച്ച സ്റ്റീവന്‍ ജെറാഡ് അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുമെന്ന് വ്യക്തമാക്കി. ലിവര്‍പൂളില്‍ ഇനി തുടരില്ലെന്ന് കഴിഞ്ഞ ദിവസമാണ് മുപ്പത്തിനാലുകാരനായ ജെറാഡ് അറിയിച്ചത്.

എംഎൽഎസ് ക്ളബായ ലാഗാലക്സിക്ക് ജെറാർഡിനെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ലാഗാലക്സി അധികൃതർ ജെറാർഡുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
ഒന്‍പത് വയസുള്ളപ്പോള്‍ ലിവര്‍പൂള്‍ അക്കാഡമിയിലെത്തിയ സ്റ്റീവന്‍ ജെറാഡ് 1998ല്‍ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിനെതിരെ അരങ്ങേറ്റം കുറിച്ചു. 2003ല്‍ ലിവര്‍പൂളിന്റെ നായകനായി.

2005ല്‍ ക്ലബിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ജെറാഡിന് കീഴില്‍ ടീം യുവേഫ കപ്പ്, എഫ്എ കപ്പ്(2), ലീഗ് കപ്പ്(3), കമ്മ്യൂണിറ്റി ഷീല്‍ഡ് തുടങ്ങി നിരവധി പ്രമുഖ കിരീടങ്ങള്‍ നേടി ലിവര്‍പൂളിന്റെ സൂപ്പര്‍ നായകനായി തീര്‍ന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :