ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ലണ്ടന്‍| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (13:20 IST)
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം.ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്‌സറ്റര്‍ സിറ്റി തോല്പിച്ചത്. വെസ്റ്റ് ബ്രോംവിചിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി.

ലലാനയും ഹെന്‍ഡേഴ്‌സണുമാണ് ലിവര്‍പൂളിന് വേണ്ടി ഗോളടിച്ചത്. ടൂറെയും അഗ്യൂറോയും സിറ്റിയ്ക്ക് വേണ്ടി ഗോള്‍ നേടി‍.

സ്പാനിഷ് ലീഗില്‍ റയോ വാല്‍ക്കാനോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍പിച്ചച്ചു.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറുമാണ് ബാഴ്സയ്ക്കു വേണ്ടി ഗോള്‍ നേടിയത്. വലന്‍സിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :