ബാഴ്സലോണ|
Last Modified ബുധന്‍, 26 നവംബര്‍ 2014 (10:41 IST)
റൗളിനെ മറികടന്നു മെസി ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതായി. സ്പാനിഷ് ലീഗ് ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തി ദിവസങ്ങള്‍ക്കകമാണ് മെസി ഗോള്‍ വേട്ടയിലും ഒന്നാമതെത്തിയിരിക്കുന്നത്.
മെസി ഹാട്രിക്ക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് ബാഴ്സ അപ്പോയലിനെ തോല്പിച്ചു. മുന്‍പ് 71 ഗോളുമായി ചാമ്പ്യന്‍സ് ലീഗ് ഗോള്‍വേട്ടയില്‍ റൗളിനൊപ്പമായിരുന്നു മെസി. ഇന്നലെ നേടിയ ഹാട്രിക്കോടെ മെസിയുടെ ഗോള്‍സമ്പാദ്യം 74 ആയിരിക്കുകയാണ്. മത്സരത്തി സുവാരസ് ബാഴ്സയ്ക്കായി തന്റെ ആദ്യ ഗോള്‍ നേടി.
ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ ചെല്‍സി, ഷാല്‍ക്കെയെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു. പി എസ് ജി. 3-1ന് അയാക്‌സിനെ തോല്‍പ്പിച്ചു
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.