സുനില്‍ നരേന്റെ ബൗളിങ് ആക്ഷന്‍ സംശയ നിഴലില്‍

ഹൈദരബാദ്| VISHNU.NL| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (11:17 IST)
ഇന്ത്യന്‍ വംശജനും വെസ്റ്റ് ഇന്‍ഡീസ് ക്രികറ്റ് ടീമിന്റെ ലോകോത്തര സ്പിന്നറുമായ സുനില്‍ നരേന്റെ ബൌളിംഗ് ആക്ഷന്‍ സംശയനിഴലില്‍. ചാമ്പ്യന്‍സ് ലീഗില്‍ ഡോള്‍ഫിന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് നരേന്റെ ബൗളിങ്ങില്‍ അമ്പയര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്.

അമ്പയര്‍മാര്‍ സംശയം പ്രകടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനേ തുടര്‍ന്ന് അടുത്ത ദിവസം ബിസിസിഐയുടെ ബൗളിങ് ആക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ നരേന്‍ ഹാജരാകേണ്ടിവരും. നിരീക്ഷണത്തിലായിരിക്കുമെങ്കിലും നരേന് തത്കാലം ബൗള്‍ തടസ്സമില്ല.

എന്നാല്‍ അടുത്ത തവണ കൂടി സംശയം പ്രകടിപ്പിച്ചാല്‍ ഈ ടൂര്‍ണമെന്റ്റില്‍ ബൌള്‍ ചെയ്യുന്നതില്‍ നിന്ന് നരേനെ വിലക്കാന്‍ സാധ്യതയുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തിനിടെ കളി നിയന്ത്രിച്ച മൂന്ന് അമ്പയര്‍മാരും നരേന്റെ ബൗളിങ്ങ് ആക്ഷന്‍ സംശയകരമാണ് റിപ്പോര്‍ട്ട് ചെയ്തതിനേ തുടര്‍ന്നാണ് നരേന്‍ നിരിക്ഷണത്തിലായത്.

ചാമ്പ്യന്‍സ് ലീഗിനിടെ ബൗളിങ് ആക്ഷന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ താരമാണ് നരേന്‍. മൊഹമ്മദ് ഹഫീസ്, അഡ്‌നന്‍ റസൂല്‍, പ്രനേലാന്‍ സുബ്രായന്‍ എന്നിവര്‍ക്കെതിരെയും അമ്പയര്‍മാര്‍ സംശയം രേഖപ്പെടുത്തിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :