ചാമ്പ്യന്‍സ് ലീഗ് ട്വന്റി20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കിരീടം

ബംഗളൂരു| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (12:31 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ചാമ്പ്യന്‍സ് ലീഗ് കീരീടം. എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്തയെ ചെന്നൈ തകര്‍ത്തത്.

62 പന്തില്‍ 6 ഫോറും എട്ട് സിക്‌സറും ഉള്‍പ്പെടെ 109 റണ്‍സെടുത്ത സുരേഷ റെയ്‌നയുടെ പ്രകടനമാണ് ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തത്.181 റണ്‍സെന്ന കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയ ലക്ഷ്യം, 9 പന്ത് ശേഷിക്കേയാണ് ചെന്നൈ മറികടന്നത്. 39 റണ്‍സെടുത്ത മക്കല്ലവും 23 റണ്‍സെടുത്ത ധോണിയും റൈനയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

ബൗളിംഗില്‍ പവന്‍ നേഗിയുടെ തകര്‍പ്പന്‍ പ്രകടനവും ചെന്നൈയ്ക്ക് തുണയായി.
പവന്‍ നേഗി ചെന്നൈയ്ക്ക വേണ്ടി 5 വിക്കറ്റ് നേടി.സുനില്‍ നരൈന്‍ ടീമിലില്ലാത്തത് കൊല്‍ക്കത്ത ബൗളിംഗിനെ കാര്യമായി ബാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത, നായകന്‍ ഗൗതംഗംഭീരിന്റെ മികവിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തത്. ഗംഭീര്‍ 80 ഉം ഉത്തപ്പ 39 ഉം മനീഷ് പാണ്ഡെ 32 ഉം റണ്‍സെടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :