നെയ്‌മറിന് പിന്നാലെ മെസിയും ബാഴ്‌സലോണയെ ഉപേക്ഷിക്കുന്നു ?; രഹസ്യ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്

നെയ്‌മറിന് പിന്നാലെ മെസിയും ബാഴ്‌സലോണയെ ഉപേക്ഷിക്കുന്നു ?

 Manchester City , Lionel Messi , mesi , Barcelona , Barca , Mesi , City , Naimer , ബാഴ്‌സലോണ , ലയണല്‍ മെസി , മാഞ്ചസ്റ്റര്‍ സിറ്റി , ഡെയ്‌ലി റെക്കോര്‍ഡ് , ബാഴ്‌സ മാനേജ്‌മെന്റ് , നെയ്‌മര്‍ , മെസി
സ്‌പെയിന്‍| jibin| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (15:43 IST)
നെയ്‌മര്‍ കൂടുമാറിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിയും ബാഴ്‌സലോണ വിടാന്‍ തയ്യാറെടുക്കുന്നതായി അഭ്യൂഹം. മാഞ്ചസ്റ്റര്‍ സിറ്റിയുമായി മെസി ചര്‍ച്ച നടത്തിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഴ്‌സലോണയിലെ ഒരു ഹോട്ടലില്‍ വെച്ചുനടന്ന ചര്‍ച്ചയില്‍ സിറ്റി അധികൃതരുമായി മെസി കൂടിക്കാഴ്‌ച നടത്തിയെന്നാണ് ബ്രിട്ടീഷ് മാധ്യമം ഡെയ്‌ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്‌തത്. തുടര്‍ന്ന് മറ്റ് സ്‌പോര്‍ട്‌സ് മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിക്കുകയായിരുന്നു.

2021വരെ ബാഴ്‌സയില്‍ തുടരുമെന്ന് മെസി വ്യക്തമാക്കിയെങ്കിലും കരാറില്‍ ഒപ്പിട്ടിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടി ക്രമങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ബാഴ്‌സ മാനേജ്‌മെന്റ് പറയുന്നത്. അതേസമയം, ബാഴ്‌സയെ പ്രതിരോധത്തിലാക്കുന്ന ഈ വാര്‍ത്തയെ സംബന്ധിച്ച് പ്രതികരണം നടത്താന്‍ മെസി തയ്യാറായിട്ടില്ല.

മെസിയുമായുള്ള കരാറില്‍ ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. അതിനാല്‍ സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ബാഴ്‌സലോണ ടെക്‌നിക്കല്‍ സെക്രട്ടറി റോബര്‍ട്ട് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :