മെസിയോട് യാത്ര പറഞ്ഞു, മറ്റു താരങ്ങളോട് ബൈ പറഞ്ഞ് പരിശീലനം മതിയാക്കി വേഗത്തില്‍ ഗ്രൌണ്ട് വിട്ടു - നെയ്‌മര്‍ പിഎസ്ജിയിലേക്ക്

മെസിയോട് യാത്ര പറഞ്ഞു, മറ്റു താരങ്ങളോട് ബൈ പറഞ്ഞ് പരിശീലനം മതിയാക്കി വേഗത്തില്‍ ഗ്രൌണ്ട് വിട്ടു - നെയ്‌മര്‍ പിഎസ്ജിയിലേക്ക്

   Neymar , Barcelona , PSG , Messi , mesi , Luis Suarez , നെയ്‌മര്‍ , ബാഴ്‌സലോണ , ബാഴ്‌സ , ഏണസ്റ്റോ , ലയണല്‍ മെസി , പിഎസ്ജി , എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട്, ജൂലിയന്‍ ഡ്രാസ്ലര്‍, മാര്‍ക്കോ വെറ്റാറ്റി , ബാഴ്‌സ
ബാഴ്സ| jibin| Last Updated: ബുധന്‍, 2 ഓഗസ്റ്റ് 2017 (17:11 IST)
ബാഴ്‌സലോണ താരം നെയ്‌മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക്. 222 ദശലക്ഷം യൂറോ (1722 കോടി രൂപ) നല്‍കാമെന്ന് പിഎസ്ജി വ്യക്തമാക്കിയതോടെ ബാഴ്സ വിടാൻ താരത്തിന് അനുമതി ലഭിച്ചു.

ബാഴ്‌സ വിടുന്ന കാര്യം ലയണല്‍ മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളോട് നെയ്‌മര്‍ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരിശീലനത്തിന് എത്തിയ നെയ്‌മര്‍ താരങ്ങളുമായി ഇക്കാര്യം സംസാരിക്കുകയും തുടര്‍ന്ന് വളരെവേഗം ഗ്രൌണ്ട് വിടുകയും ചെയ്‌തു. പരിശീലനത്തിൽ നിന്നും വിട്ടുനിൽക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കോച്ച് ഏണസ്റ്റോ നെയ്‌മറോട് വ്യക്തമാക്കി.

നെയ്‌മറെ വിട്ടുതരുമ്പോള്‍ പിഎസ്ജിയിലെ നാല് താരങ്ങളില്‍ ഒരാളെ തരണമെന്ന നിബന്ധന ബാഴ്‌സ മുന്നോട്ടു വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട്, ജൂലിയന്‍ ഡ്രാസ്ലര്‍, മാര്‍ക്കോ വെറ്റാറ്റി എന്നിവരിലൊരാളെ വേണമെന്നാണ് ബാഴ്‌സലൊണയുടെ ആവശ്യം. എന്നാല്‍, വെറ്റാറ്റി ഒഴികയുള്ള ഏതു താരത്തെയും നല്‍കാന്‍ ഒരുക്കമാണെന്ന് പിഎസ്ജി പറയുന്നത്.

ബ്രസീലിയൻ ക്ലബായ സാന്റോസിൽ കളിച്ചുതുടങ്ങിയ നെയ്‌മര്‍ തുടര്‍ന്ന് ബാഴ്സയിൽ എത്തുകയായിരുന്നു. ക്ലബിനുവേണ്ടി 123 മത്സരങ്ങളിൽ നിന്ന് 68 ഗോൾ നേടിയിട്ടുണ്ട്.

അതേസമയം, നെയ്‌മര്‍ക്ക് ലഭിക്കേണ്ട ബോണസ് ബാഴ്‌സ നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്ദേശം 200 കോടിയോളമാണ് ബോണയി ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം നെയ്മറും ക്ലബ്ബുമായി ഒപ്പുവച്ച കരാര്‍ അനുസരിച്ചാണ് പ്രതിവര്‍ഷം 26 ദശലക്ഷം യൂറോ ബാഴ്‌സലോണ നല്‍കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :