ചതിയനും വഞ്ചകനുമായ നിങ്ങള്‍ ഞങ്ങളുടെ മുന്നില്‍ വരരുതെന്ന് ആരാധകര്‍ - ഒറ്റ ദിവസം കൊണ്ട് വെറുക്കപ്പെട്ടവനായ നെയ്‌മറോട് ‘മിശിഹാ’ പറഞ്ഞത് ഇങ്ങനെ ...

ന്യൂകാമ്പ്, വ്യാഴം, 3 ഓഗസ്റ്റ് 2017 (15:55 IST)

  PSG , Neymar , Barcelona , Lionel Messi , mesi , പിഎസ്ജി , നെയ്‌മര്‍ , ബാഴ്‌സലോണ , ഫ്രഞ്ച് ക്ലബ്ബ് , സാന്റോസ് , സുവാരസ്

ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീല്‍ താരം നെയ്മറെ ചതിയനെന്നും വഞ്ചകനെന്നും ബാഴ്‌സലോണ ആരാധകര്‍ വിളിച്ചതിന് പിന്നാലെ സൂപ്പര്‍താരത്തിന് പിന്തുണയുമായി ലയണല്‍ മെസി രംഗത്ത്.

ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ നെയ്മറിന് ഗുഡ്ബൈ പറഞ്ഞ മെസി നെയ്‌മര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്‌തു. ഒരുമിച്ച് ഇത്രയും വർഷം  ഒരു ടീമിൽ കളിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്. താങ്കളോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും പുതിയ ക്ലബിൽ എല്ലാ ഭാവുകങ്ങളും നേരുന്നുയെന്നും മെസി പറഞ്ഞു.

ഏകദേശം  222 ദശലക്ഷം യൂറോ (1722 കോടി രൂപ) തുകയ്‌ക്കാണ് നെയ്‌മര്‍ പിഎസ്ജിയിലേക്ക് പോകുന്നത്. ബ്രസീലിയൻ ക്ലബായ സാന്റോസിൽ കളിച്ചുതുടങ്ങിയ നെയ്‌മര്‍ തുടര്‍ന്ന് ബാഴ്സയിൽ 213ല്‍ എത്തുകയായിരുന്നു. ക്ലബിനുവേണ്ടി 123 മത്സരങ്ങളിൽ നിന്ന് 68 ഗോൾ നേടിയിട്ടുണ്ട്.

ബാഴ്‌സ വിടുന്ന കാര്യം ലയണല്‍ മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളോട് നെയ്‌മര്‍ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയ നെയ്‌മര്‍ താരങ്ങളുമായി ഇക്കാര്യം സംസാരിക്കുകയും തുടര്‍ന്ന് വളരെവേഗം ഗ്രൌണ്ട് വിടുകയും ചെയ്‌തു. ക്ലബ് വിടുമെന്ന തീരുമാനം ഉറപ്പിച്ച സാഹചര്യത്തില്‍ പരിശീലനത്തിൽ നിന്നും വിട്ടുനിൽക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കോച്ച് ഏണസ്റ്റോ നെയ്‌മറോട് വ്യക്തമാക്കിയിരുന്നു.

നെയ്‌മറുടെ തീരുമാനത്തിനോട് ബാഴ്‌സ ആരാധകര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ന്യുകാമ്പില്‍ നൂറ് കണക്കിന് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. താങ്കളെ കാണുന്നതിനു പോലും താല്‍പ്പര്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

നെയ്‌മറെ വിട്ടുതരുമ്പോള്‍ പിഎസ്ജിയിലെ നാല് താരങ്ങളില്‍ ഒരാളെ തരണമെന്ന നിബന്ധന ബാഴ്‌സ മുന്നോട്ടു വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട്, ജൂലിയന്‍ ഡ്രാസ്ലര്‍, മാര്‍ക്കോ വെറ്റാറ്റി എന്നിവരിലൊരാളെ വേണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം. എന്നാല്‍, വെറ്റാറ്റി ഒഴികയുള്ള ഏതു താരത്തെയും നല്‍കാന്‍ ഒരുക്കമാണെന്ന് പിഎസ്ജി പറയുന്നത്.

അതേസമയം, നെയ്‌മര്‍ക്ക് ലഭിക്കേണ്ട ബോണസ് ബാഴ്‌സ നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്ദേശം 200 കോടിയോളമാണ് ബോണയി ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം നെയ്മറും ക്ലബ്ബുമായി ഒപ്പുവച്ച കരാര്‍ അനുസരിച്ചാണ് പ്രതിവര്‍ഷം 26 ദശലക്ഷം യൂറോ ബാഴ്‌സലോണ നല്‍കേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

മെസിയോട് യാത്ര പറഞ്ഞു, മറ്റു താരങ്ങളോട് ബൈ പറഞ്ഞ് പരിശീലനം മതിയാക്കി വേഗത്തില്‍ ഗ്രൌണ്ട് വിട്ടു - നെയ്‌മര്‍ പിഎസ്ജിയിലേക്ക്

ബാഴ്‌സലോണ താരം നെയ്‌മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക്. 222 ദശലക്ഷം യൂറോ (1722 കോടി രൂപ) ...

news

നെയ്‌മര്‍ ബാഴ്‌സ വിട്ടേക്കും; നിബന്ധനകള്‍ കടുകട്ടി - പിഎസ്ജി സമ്മര്‍ദ്ദത്തില്‍

ബാഴ്‌സലോണ താരം നെയ്‌മര്‍ പിഎസ്ജിയിലേക്ക് കൂടുമാറുമെന്ന സൂചന. താരത്തെ വിട്ടു നല്‍കാന്‍ ...

news

ജോസൂട്ടന്‍ മലയാളികളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിയുമോ? അന്തം‌വിട്ട് അവതാരക

മലയാളി ആരാധകരുടെ ഹൃദയം കവര്‍ന്ന സ്പെയിന്‍ കളിക്കാരനാണ് ജോസൂട്ടന്‍. കേരള ...

news

നെയ്മറിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ബാഴ്‌സ

ബാഴ്‌സലോണ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗോളിലൂടെ മറുപടിയുമായി നെയ്മര്‍. സ്പാനിഷ് ലീഗ് ...