മെസിയുടെ തോളിലേറി ​ലാ​ലി​ഗ​ ​കി​രീ​ടം ബാഴ്‌സലോണയ്‌ക്ക്

  ലയണല്‍ മെസി , സ്പാ​നി​ഷ് ​ലാ​ലി​ഗ , ഫുട്‌ബോള്‍
മാഡ്രിഡ്| jibin| Last Modified തിങ്കള്‍, 18 മെയ് 2015 (08:31 IST)
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോളിലൂടെ ഇ​ത്ത​വ​ണ​ത്തെ​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​ ​കി​രീ​ടം ബാഴ്‌സലോണ ഉറപ്പിച്ചു. കരുത്തരായ അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡി​നെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ഗോ​ളി​ന് ​ത​കർ​ത്താ​ണ് മെസിയും സംഘവും ചാ​മ്പ്യൻ​മാ​രാ​യ​ത്. 65ആം മിനിറ്റില്‍ മെസി നേടിയ ഗോ​ളി​ലാ​ണ് ​ബാ​ഴ്‌സലോണ​ ​വി​ജ​യ​വും​ ​ചാ​മ്പ്യൻ​പ​ട്ട​വും​ ​ഉ​റ​പ്പി​ച്ച​ത്.​ ​ഇ​നി​ ​ഒ​രു​മ​ത്സ​രം​ ​കൂ​ടി​ ​അവര്‍ക്ക് ​ലീ​ഗിൽ​ ​ബാ​ക്കി​യു​ണ്ട്. സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ ഇരുപത്തിമൂന്നാം കിരീടം. കിരീടം വീണ്ടെടുക്കുന്നത് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്.

ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റോണാള്‍ഡോ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് എസ്പാനോളിനെ പരാജയപ്പെടുത്തി. എസ്പാനോളിന്റെ ആശ്വാസ ഗോള്‍ സ്റുവാനിയുടെ വകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :