സമ്പന്നതയുടെ കൊടുമുടിയില്‍ റയല്‍, ബാഴ്‌സലോണ രണ്ടാമത്

ബാഴ്‌സലോണ , സ്പാനിഷ് ക്ലബ് ,  ഫുട്‌ബോള്‍ , മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
സ്പെയിന്‍| jibin| Last Modified വെള്ളി, 8 മെയ് 2015 (15:02 IST)
ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ ടീമുകളില്‍ റയല്‍മാഡ്രിഡ് ഒന്നാമത്. 326 കോടി ഡോളറിന്റെ ആസ്തിയാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിനുള്ളത്. സ്പാനിഷ് ക്ലബ് ബാഴ്‌സലോണ രണ്ടാമതും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പട്ടികയില്‍ മൂന്നാമതുമാണ്.

ജര്‍മ്മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് നാലാമതും, മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാമതുമാണ്. ചെല്‍സി ആറാമതും ആഴ്‌സണല്‍ ലിവര്‍പൂള്‍ എന്നിവര്‍ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിലും ഇടം നേടി. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പുതിയ കണക്കാണിത്. 7460 ലക്ഷം ഡോളറാണ് റയല്‍മാഡ്രിഡിന്റെ വരുമാനം.

316 കോടി ഡോളറാണ് ബാഴ്‌സയുടെ മൂല്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആസ്തി 310 കോടി ഡോളറാണ്. സമ്പന്ന ടീമുകളുടെ മുന്‍നിരയിലേക്ക് ഉടന്‍ എത്താന്‍ ഇടയുള്ള ക്ലബാണ് ടോട്ടനം എന്നും ഫോബ്‌സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മൈക്കെല്‍ ഒസാനിയന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :