ഏത് ടീമിനെയും ഒറ്റയ്ക്കു വിജയത്തിലെത്തിക്കാന്‍ മെസിക്ക് കഴിയും: മൌറീഞ്ഞോ

ബാഴ്‌സലോണ , ലയണല്‍ മെസി , ഹൊസെ മൌറീഞ്ഞോ , അർജന്റീന
ലണ്ടണ്‍| jibin| Last Modified ഞായര്‍, 10 മെയ് 2015 (15:19 IST)
അർജന്റീനയുടെ താരവും ബാഴ്‌സലോണയുടെ സൂപ്പര്‍താരവുമായ ലയണല്‍ മെസിയെ പ്രശംസകൊണ്ട് മൂടി ചെല്‍സി ടീം മാനേജര്‍ ഹൊസെ മൌറീഞ്ഞോ രംഗത്ത്. ഏതു ടീമിനെയും ഒറ്റയ്ക്കു വിജയത്തിലെത്തിക്കാന്‍ കഴിവുള്ള താരമാണ് മെസി. അദ്ദേഹം ടീമിലുണ്ടെങ്കില്‍ താനടക്കം ഏതു പരിശീലകനും ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള ഏതു ടൂര്‍ണമെന്റിന്റെയും ഫൈനലിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് ടീമിനെയും നയിക്കാനും വിജയം നേടി കൊടുക്കാനും അസാമാന്യമായ കഴിവുള്ള താരമാണ് മെസി. പലപ്പോഴും മെസിയുടെ പ്രകടനത്തില്‍ അത്ഭുപ്പെട്ട് പോയിട്ടുണ്ടെന്നും
ഹൊസെ മൌറീഞ്ഞോ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ബയേണ്‍ മ്യൂണിക്കിനെതിരായ മാസ്മരിക പ്രകടനമാണു മൌറീഞ്ഞോയുടെ പ്രശംസ പിടിച്ചുപറ്റിയത്. ഗ്വാര്‍ഡിയോളയ്ക്കൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചതിനാല്‍ അടുത്ത ഫൈനല്‍ ഊഴം എന്റിക്കെയ്ക്കൊപ്പമാകുമെന്നും മൌറീഞ്ഞോ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :