ലയണല്‍ മെസി കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്ലേ മേക്കര്‍

ബാഴ്സലോണ| JOYS JOY| Last Modified ബുധന്‍, 6 ജനുവരി 2016 (09:52 IST)
അര്‍ജന്റീനയുടെ ലയണല്‍ മെസിയെ കഴിഞ്ഞ വര്‍ഷത്തെ പ്ലേമേക്കര്‍ ആയി തെരഞ്ഞെടുത്തു. അന്താരാഷ്‌ട്ര ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിക്‌സ്
(ഐ എഫ് എഫ് എച്ച് എസ്) എന്ന സംഘടനയാണ് മെസിയ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

നാലുതവണ ബാലണ്‍ ഡിയോര്‍ പുരസ്കാരം നേടിയിട്ടുള്ള മെസിയുടെ ആദ്യ ഐ എഫ് എഫ് എച്ച് എസ് പുരസ്കാരമാണിത്. 2014ല്‍ റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനായിരുന്നു ഈ പുരസ്കാരം. 2012ലും 2013ലും പുരസ്കാരം നേടിയ ആന്ദ്രേ ഇനിയേസ്റ്റയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് മെസിയുടെ പുരസ്കാരലബ്‌ധി.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്കായി പ്ലേ മേക്കറുടെ റോളിലായിരുന്നു മെസി ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പരിശീലകനായി ബാഴ്സലോണയുടെ ലൂയിസ് എന്റിക്വെയെ തെരഞ്ഞെടുത്തു.
നിക്കോളോ റിസോണിയാണ് മികച്ച റഫറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :