പതിനൊന്നാമത് സാഫ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

സാഫ് കപ്പ് ഫുട്‌ബോള്‍ , ഫുട്‌ബോള്‍ , ടൂർ​ണ​മെന്റ് , ഇന്ത്യ
തി​രു​വ​ന​ന്ത​പു​രം​| jibin| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2015 (10:48 IST)
പതിനൊന്നാമത് സാഫ് കപ്പ് ഫുട്‌ബോളിന് ഇന്ന് തിരുവനന്തപുരത്ത് കിക്കോഫ്. 26​ ​വർ​ഷ​ത്തി​നു​ ​ശേ​ഷം​ ​കേര​ളം​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാൾ​ ​ടൂർ​ണ​മെന്റിന് കാ​ര്യ​വ​ട്ടം​ ​ഗ്രീൻ​ഫീൽ​ഡ് ​സ്റ്റേ​ഡി​യ​ത്തിൽ​ ​തു​ട​ക്ക​മാ​കും.​ ഇന്ത്യയുള്‍പ്പെടെ ഏഴ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നേപ്പാളും ശ്രീലങ്കയും ഏറ്റുമുട്ടും.

സു​ര​ക്ഷാ​ഭീ​ഷ​ണി​​ ​മൂ​ലം​ ​പാ​കി​സ്ഥാൻ​ ​പിൻ​മാ​റി​യ​തോ​ടെ​യാ​ണ് ​ടൂർ​ണ​മെ​ന്റിൽ​ ഏ​ഴ് ​രാ​ജ്യ​ങ്ങ​ളാ​യി​ ​മാ​റി​യ​ത്.​ ​ഇ​രു​ ​ഗ്രൂ​പ്പു​ക​ളാ​യി​ ​ന​ട​ക്കു​ന്ന​ ​പ്രാ​ഥ​മി​ക​ ​റൗ​ണ്ട് ​മ​ത്സ​ര​ങ്ങ​ളിൽ​ ​ഒ​ന്നാ​മ​തെ​ത്തു​ന്ന​ ​ര​ണ്ട് ​ടീ​മു​കൾ​ ​വീ​തം​ ഒ​രേ​ ​ഗ്രൂ​പ്പിൽ​ ​നി​ന്നും​ ​സെ​മി​യി​ലേ​ക്ക് ​ക​ട​ക്കും.​ ​ഇ​ന്ത്യ,​ ​നേ​പ്പാൾ,​ ​ശ്രീ​ല​ങ്ക​ ​എ​ന്നി​വ​രാ​ണ് ​എ​ ​ഗ്രൂ​പ്പിൽ.​ ​അ​ഫ്ഗാ​നി​സ്ഥാൻ,​ ​മാൽ​ദീ​പ്സ്,​ ​ഭൂ​ട്ടാൻ,​ ബം​ഗ്ളാ​ദേ​ശ് ​എ​ന്നി​വ​രാ​ണ് ​ബി​ ​ഗ്രൂ​പ്പിൽ.​ ഈ​ ​മാ​സം​ 31​നാ​ണ് ​സെ​മി​ഫൈ​ന​ലു​കൾ.​ ​ജ​നു​വ​രി​ ​മൂ​ന്നി​ന് ​ഫൈ​നൽ​ ​ന​ട​ക്കും. ഇന്ന് വൈകുന്നേരം ആറരക്കാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് എയിലെ നേപ്പാളും ശ്രീലങ്കയും തമ്മില്‍ രണ്ട് കളികളുള്ള ദിവസങ്ങളില്‍ ആദ്യമത്സരം മൂന്നരക്ക് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :