സാഫ് കപ്പ് ഫുട്‌ബോള്‍: പരുക്ക് തിരിച്ചടിയാകുമോയെന്ന ഭീതിയില്‍ ഇന്ത്യ

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (10:19 IST)
സാഫ് കപ്പ് ഫുട്‌ബോള്‍ സെമി മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് പരുക്ക് ഭീഷണിയാകുന്നു. സ്ട്രൈക്കര്‍ റോബിന്‍ സിങ് പരുക്കേറ്റ് പുറത്തായതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്. കാല്‍മുട്ടില്‍ പരുക്കേറ്റ റോബിന്‍ സിങ്ങിന് ഇനി ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയില്ല.

സാഫിലെ ശ്രീലങ്കയ്ക്കെതിരായ ആദ്യമത്സരത്തിലാണ് റോബിന്‍ സിങ്ങിന് പരുക്കേറ്റത്. ശ്രീലങ്കയ്ക്കെതിരെ രണ്ട് ഗോളുകള്‍ക്ക് ആയിരുന്നു അന്ന് ഇന്ത്യയുടെ വിജയം. രണ്ട് ഗോളുകളും നേടിയത് ഡല്‍ഹി സ്വദേശിയായ റോബിന്‍ സിങ് ആയിരുന്നു.

രണ്ടാം ഗോള്‍ നേടിയതിനു ശേഷം പരുക്കേറ്റ റോബിന്‍ പരുക്കേറ്റതിനെ തുടര്‍ന്ന് 75 ആം മിനിറ്റില്‍ കളം വിടുകയായിരുന്നു. സാഫ് കപ്പ് നിയമാവലി അനുസരിച്ച് റോബിന് പകരക്കാരനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :