ഇത്തവണത്തെ മെസിയുടെ ക്രൂരത ഡിപ്പോര്‍ട്ടീവോയോട്

 ലയണല്‍ മെസി , ബാഴ്‌സലോണ , ഡിപ്പോര്‍ട്ടീവോ ലാ കൊരുണ
മാഡ്രിഡ്| jibin| Last Modified തിങ്കള്‍, 19 ജനുവരി 2015 (13:23 IST)
ലയണല്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ സ്‌പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെയാണ് മെസിയും സംഘവും തരിപ്പണമാക്കിയത്.

കളിയുടെ തുടക്കം മുതല്‍ കുഞ്ഞന്മാരായ ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെ ആക്രമിക്കുകയായിരുന്നു മെസിയും സംഘവും. തുടക്കത്തില്‍ തന്നെ പതിനൊന്നാം മിനിറ്റില്‍ മെസിയിലൂടെ മുന്നിലെത്തിയ ബാഴ്‌സ ഡിപ്പോര്‍ട്ടീവോ ബോ‌ക്‍സില്‍ നിരന്തരം എരച്ചെത്തുകയും ചെയ്തു. 33 മിനിറ്റില്‍ മെസി തന്നെ വീണ്ടും ഡിപ്പോര്‍ട്ടീവോയുടെ വല കുലുക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ബാഴ്‌സലോണ ആക്രമം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് 62 മിനിറ്റില്‍ മറ്റൊരു ഗോളിലൂടെ മെസി ഹാട്രിക്ക് നേടുകയും ചെയ്തു. മെസിയുടെ മുപ്പതാമത്തെ ഹാട്രിക്കായിരുന്നു ഇത്. ഡിപ്പോര്‍ട്ടീവോ താരം സിഡ്നേയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയുടെ പട്ടിക തികയ്ക്കുകയും ചെയ്തു.

സ്‌പാനിഷ് ലീഗില്‍ സീസണിലെ മെസിയുടെ ഗോള്‍നേട്ടം ഇതോടെ 22 ആയി. രു മല്‍സരം കുറച്ചുകളിച്ച റയല്‍ മാഡ്രി‍ഡ് 18 കളികളില്‍നിന്ന് 45 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :