മെസിയും ഹാട്രിക് അടിച്ചു; ബാഴ്‌സ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു

 സ്‌പാനിഷ് ലാലിഗ , ലയണല്‍ മെസി , ലയണല്‍ മെസി
ബാഴ്‌സിലോണ| jibin| Last Updated: തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (14:06 IST)
സ്‌പാനിഷ് ലാലിഗയില്‍ ലയണല്‍ മെസിയുടെ ഹാട്രിക് പ്രകടനത്തില്‍ എസ്പാന്യോളിനെ 5-1ന്റെ തകര്‍പ്പന്‍ ജയവുമായി ലീഗില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.

ഒരു ഗോളിന് പിന്നിലായ ശേഷമാണ് അഞ്ച് ഗോളുകള്‍ തിരിച്ചടിച്ച് ബാഴ്‌സ ജയം ആഘോഷിച്ചത്. കളിയുടെ 45, 50, 81 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍ നേടിയത്. ജെറാര്‍ഡ് പിക്വെയും പകരക്കാരന്‍ പെഡ്രോയുമാണ് ബാര്‍സയുടെ മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.

ഇതോടെ ബാഴ്‌സയ്ക്കായുള്ള മെസിയുടെ ഗോള്‍നേട്ടം 402 ആയി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സെല്‍റ്റവിഗയെ 3-0ന് തകര്‍ത്താണ് റയല്‍ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 14 കളികള്‍ പിന്നിട്ടപ്പോള്‍ 34 പോയിന്റോടെയാണ് ബാര്‍സ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :