സാംബ ഗോള്‍ഡ് ഫുട്‌ബോള്‍ അവാര്‍ഡ് നെയ്മറിന്

  സാംബ ഗോള്‍ഡ് ഫുട്‌ബോള്‍ അവാര്‍ഡ് , ബ്രസീല്‍ താരം നെയ്മര്‍ , ബാഴ്‌സലോണ
റിയോ| jibin| Last Modified ചൊവ്വ, 6 ജനുവരി 2015 (13:15 IST)
യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരത്തിനുള്ള ഈ സീസണിലെ സാംബ ഗോള്‍ഡ് ഫുട്‌ബോള്‍ അവാര്‍ഡ് ബാഴ്‌സലോണ താരം നെയ്മറിന്. ആദ്യമായാണ് നെയ്മര്‍ സാംബ ഗോള്‍ഡ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

സാംബ ഗോള്‍ഡ് ഫുട്‌ബോള്‍ അവാഡിനായി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജിയോ മിറാന്‍ഡയെയും ചെല്‍സിയുടെ വില്യനെയും പിന്നിലാക്കിയാണ് 22കാരനായ നെയ്മര്‍ പുരസ്കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ മൂന്ന് തവണയും തിയാഗോ സില്‍വയ്ക്കായിരുന്നു അവാര്‍ഡ്. ബ്രസീലിന്റെ 11 മുന്‍ കളിക്കാരും പതിനൊന്ന് മാധ്യമപ്രവര്‍ത്തകരും അണിനിരന്ന അവാര്‍ഡ് സമിതിയില്‍ 41 ശതമാനം വേട്ട് നേടിയാണ് നെയ്മര്‍ സാംബ ഗോള്‍ഡ് ഫുട്‌ബോള്‍ അവാര്‍ഡ് നേടിയത്.

2013ല്‍ സാന്റോസില്‍ നിന്നാണ് 22കാരനായ നെയ്മര്‍ സ്പാനിഷ് ക്ലബായ ബാഴ്‌സയിലെത്തിയത്. 39 കളികളില്‍ നിന്ന് 20 ഗോളുകള്‍ നേടിയ താരം ബ്രസീലിന് വേണ്ടി 60 കളികളില്‍ നിന്ന് 42 ഗോളുകളും നേടിയിട്ടുണ്ട്. ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ അഞ്ചാമത്തെ താരവുമാണ് നെയ്മര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :