മലാഗയെ മലര്‍ത്തിയടിച്ച് ബാഴ്‌സലോണ ലാലിഗയില്‍ മുന്നില്‍

ബാഴ്‌സലോണ , ലാലിഗ , ലയണല്‍ മെസി , മലാഗ , സുവാരസ്
മലാഗ| jibin| Last Modified ഞായര്‍, 24 ജനുവരി 2016 (11:04 IST)
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മലാഗയെ പരാജയപ്പെടുത്തി ബാഴ്‌സലോണ ലാലിഗയില്‍ മുന്നിലെത്തി. പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ലയണല്‍ മെസിയും മുനിര്‍ എല്‍ ഹദാദിയും ബാഴ്‌സയ്‌ക്കായി ഗോള്‍ നേടിയപ്പോള്‍ മലാഗയുടെ ഏക ഗോള്‍ അനോര്‍ അക്സോറ്റിന്റെ വകയായിരുന്നു.

കളിയുടെ രണ്ടാം മിനിറ്റില്‍ത്തന്നെ ഹദാദി ബാഴ്‌സയെ മുന്നിലെത്തിച്ചെങ്കിലും 32-മത് മിനിറ്റില്‍ അനോര്‍ അക്സോ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. സമനില ഗോണ്‍ വീണതോടെ സുവാരസ്, ഹദാദി, മെസി ത്രയം പോസ്‌റ്റിലേക്ക് ആക്രമണം അഴിച്ചു വിടുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് നെയ്‌മര്‍ കളിക്കാതിരുന്നത് മുന്നേറ്റത്തില്‍ കുറവായെങ്കിലും സുവാരസ് ആ കൃത്യം ഏറ്റെടുത്ത് മുന്നേറുകയായിരുന്നു.

രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ മെസി ഗോള്‍ കണ്ടെത്തുകയായിരുന്നു. മെസിയുടെ മനോഹരമായ സിസര്‍കട്ട് ഷോട്ട് മലാഗയുടെ വലയിലെത്തിയതോടെ ബാഴ്‌സ മുന്നിലെത്തുകയായിരുന്നു. തിരിച്ചടിക്കാന്‍ മലാഗ ശ്രമിച്ചെങ്കിലും ബാഴ്‌സയുടെ പ്രതിരോധത്തില്‍ തട്ടി എല്ലാം വിഭലമാകുകയായിരുന്നു.

ജയത്തോടെ ബാഴ്‌സ 20 കളികളില്‍ നിന്ന് 48 പോയിന്റായി. രണ്ടാം സ്ഥാനത്ത് 47 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡാണ്. മൂന്നാം സ്ഥാനത്തുള്ള റയലിന് 20 കളികളില്‍ നിന്ന് 43 പോയിന്റുമാത്രമാണ് സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :