നെയ്‌മര്‍ കാത്തു; ബാഴ്‌സലോണയ്‌ക്ക് ജയം

 ബാഴ്‌സലോണ , അത്ലറ്റിക് ബില്‍ബാവോ , സ്പാനിഷ് കോപ്പ ഡെല്‍ റേ കപ്പ്
മാഡ്രിഡ്| jibin| Last Modified വ്യാഴം, 21 ജനുവരി 2016 (17:16 IST)
സ്പാനിഷ് കോപ്പ ഡെല്‍ റേ കപ്പ് ഫുട്ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്കു ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അത്ലറ്റിക് ബില്‍ബാവോയെയാണു ബാഴ്സ് കീഴടക്കിയത്. എല്‍ ഹദാദിയുടെ ഗോളില്‍ 18-മത് മിനിറ്റില്‍ ബാഴ്സ മുന്നില്‍ കടന്നു. 24-മത് മിനിറ്റില്‍ ബ്രസീല്‍ താരം നെയ്മറിന്റെ ഗോളും എത്തിയതോടെ എവേ പോരാട്ടത്തില്‍ കറ്റാലന്‍സ് 2-0നു മുന്നിലെത്തി.

എന്നാല്‍, 89-മത് മിനിറ്റില്‍ അര്‍തിസ് അദുറിസിലൂടെ ബില്‍ബാവൊ ഒരു ഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റ വിഗോയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഈ മാസം 27-നാണു രണ്ടാം പാദ മത്സരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :