നെയ്‌വേലി|
Last Modified വെള്ളി, 8 ഫെബ്രുവരി 2019 (17:55 IST)
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. ജയിച്ചാൽ ഫൈനൽ റൗണ്ടിൽ എന്ന സാധ്യതയുമായി സർവീസസിനെ നേരിട്ട കേരളം ഒരു ഗോൾ തോൽവിയുമായി പുറത്താകുകയായിരുന്നു.
62മത് മിനിറ്റിൽ വികാസ് ഥാപ്പയാണ് സർവീസസിന്റെ ഗോൾ നേടിയത്. ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് കേരളം പുറത്തായത്. തെലങ്കാനയ്‌ക്കെതിരേയും പുതുച്ചേരിക്കെതിരേയും കേരളം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
ആദ്യ രണ്ട് മൽസരങ്ങളിൽ പുതുച്ചേരിയും തെലങ്കാനയും കേരളത്തെ സമനിലയിൽ തളച്ചിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനു മുന്നില്‍ കേരളം അടിയറവ് പറയുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ നിന്ന് ആറു പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി.