പൊലീസില്‍ വന്‍ അഴിച്ചുപണി; 11 ഡിവൈഎസ്‌പിമാരെ തരംതാഴ്ത്തി - ഉത്തരവ് ഇറങ്ങി

 police , dysp degraded , kerala police , ഡിവൈഎസ്‌പി , പൊലീസ് , ലോക്‍നാഥ് ബെഹ്‌റ
തിരുവനന്തപുരം| Last Modified ശനി, 2 ഫെബ്രുവരി 2019 (09:30 IST)
സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്‌പിമാരെ തരംതാഴ്ത്തി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്.

തരംതാഴ്ത്തിയവര്‍ക്ക് പകരമായി 12 സിഐമാർക്ക് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. കൂടാതെ 53 ഡിവൈഎസ്‌പിമാരെയും 11 എ എസ്‌ പിമാരെയും സ്ഥലംമാറ്റി. 26 സിഐമാര്‍ക്ക് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം നൽകി.

12 പേരെ തരം താഴ്ത്താനായിരുന്നു ശുപാർശ. പട്ടികയിൽപ്പെട്ട എംആർ മധു ബാബു ഇന്നലെ ട്രിബ്യൂണലിൽ പോയി സ്‌റ്റേ വാങ്ങിയതിൽ തരംതാഴ്ത്തൽ പട്ടിയിൽ ഉൾപ്പെട്ടില്ല. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥ‍‍രെ തരംതാഴ്ത്താൻ ശുപാർശ ലഭിക്കുന്നത്.

ലോക്‍സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പൊലീസിലെ അഴിച്ചു പണിയെന്ന പ്രത്യേകതയുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :