വിനീതിന്റെ വിരട്ടലേറ്റു; മാപ്പ് പറഞ്ഞ് മഞ്ഞപ്പട തലയൂരി - പരാതി പിന്‍വലിച്ചെന്ന് താരം

  ck vineeth , ISL , kerala blasters , ചെന്നൈയിന്‍ എഫ്സി , കേരള ബ്ലാസ്റ്റേഴ്‌സ് , സികെ വിനീത്
കൊച്ചി| Last Modified ചൊവ്വ, 26 ഫെബ്രുവരി 2019 (08:04 IST)
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ ചെന്നൈയിന്‍ എഫ്സി താരം സികെ വിനീത് നല്‍കിയ പരാതി പിന്‍വലിച്ചു.

തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം വിനീതിനോട് രേഖാമൂലം ക്ഷമ ചോദിച്ചു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിക്കുകയായിരുന്നു.

വിനീത് ബോള്‍ ബോയിയെ ചീത്ത വിളിച്ചെന്ന ആരോപണം തെറ്റാണ്. കഥ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഇക്കാര്യത്തില്‍ വിനീതിനോടും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടും ക്ഷമ ചോദിക്കുന്നതായും മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടിവ് മെമ്പറായ ഇയാള്‍ വ്യക്തമാക്കി. മഞ്ഞപ്പടയുടെ സീല്‍ വച്ച കത്തിലാണ് അംഗത്തിന്റെ വിശദീകരണം.

ഫെബ്രുവരി 15-ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ എഫ്.സി മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച കാര്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :