വിനീതിന്റെ പരാതി കാര്യമാകുന്നു; ഫേസ്‌ബുക്ക് പേജുകള്‍ അരിച്ചുപെറുക്കി പൊലീസ് - മഞ്ഞപ്പട പിരിച്ചുവിടുമോ ?

  ck vineeth , police , kerala blasters , isl , facebook , പൊലീസ് , സികെ വിനീത് , മഞ്ഞപ്പട , ചെന്നൈയിന്‍ എഫ്‌സി
കൊച്ചി| Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (16:13 IST)
കേരള ബ്ലാസ്റ്റേ‌ഴ്‌സിന്‍റെ ഔദ്യോഗിക ആരാധക കൂട്ടയ്‌മയായ മഞ്ഞപ്പടയ്‌ക്കെതിരെ ചെന്നൈയിന്‍ എഫ്‌സി താരം സികെ വിനീത് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം അരംഭിച്ചു.

മഞ്ഞപ്പടയുടെ ഫേസ്‌ബുക്ക് പേജുകളെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. അഡ്മിന്‍മാരെ വിളിച്ചു വരുത്തുമെന്നും സൂചനയുണ്ട്. പൊലീസ് നടപടി ശക്തമായാല്‍ ഗ്രൂപ്പ് പിരിച്ചുവിടാനും സാധ്യതയുണ്ട്. അതേസമയം, വിനീതിനെതിരെ നടക്കുന്ന പ്രചാരണങ്ങളുമായി മഞ്ഞപ്പടയ്‌ക്ക് ബന്ധമില്ലെന്ന് ചില ഭാരവാഹികള്‍ വ്യക്തമാക്കുന്നുണ്ട്.

മഞ്ഞപ്പടയുടെ ചില ഭാരവാഹികള്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് പരാതിയില്‍ വിനീത് പറയുന്നത്. താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നതായും പരാതിയില്‍ വിനീത് വിശദമാക്കുന്നു.

ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമാണ് തനിക്കെതിരെയുള്ള വ്യാജ പ്രചാരണം. തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണിത്. ഇനി അത് സഹിക്കാനാകില്ല. കളിക്കാരോടുള്ള മഞ്ഞപ്പടയുടെ സമീപനം മോശമാണ്. ഇക്കാര്യത്തില്‍ മിക്ക ബ്ലാസ്റ്റേ‌ഴ്‌സ് താരങ്ങൾക്കും പരാതിയുണ്ടെന്നും താരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :