‘ഇത് തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കം’; മഞ്ഞപ്പടയ്‌ക്കെതിരേ പൊലീസില്‍ പരാതിയുമായി സികെ വിനീത്

 manjappada , football , ck vineeth , kerala blasters , സി കെ വിനീത് , ചെന്നൈയിന്‍ എഫ്‌സി , പൊലീസ് , കേരളാ ബ്ലാസ്‌റ്റേഴ്‌സ്
കൊച്ചി| Last Updated: തിങ്കള്‍, 18 ഫെബ്രുവരി 2019 (08:43 IST)
കേരള ബ്ലാസ്റ്റേ‌ഴ്‌സിന്‍റെ ഔദ്യോഗിക ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്‌ക്കെതിരെ ചെന്നൈയിന്‍ എഫ്‌സി താരമായ സി കെ വിനീത് പൊലിസില്‍ പരാതി നല്‍കി.

മഞ്ഞപ്പടയുടെ ചില ഭാരവാഹികള്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നും താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നതായും പരാതിയില്‍ വിനീത് വിശദമാക്കുന്നു.

ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമാണ് തനിക്കെതിരെയുള്ള വ്യാജ പ്രചാരണം. തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണിത്. ഇനി അത് സഹിക്കാനാകില്ല. കളിക്കാരോടുള്ള മഞ്ഞപ്പടയുടെ സമീപനം മോശമാണ്. ഇക്കാര്യത്തില്‍ മിക്ക ബ്ലാസ്റ്റേ‌ഴ്‌സ് താരങ്ങൾക്കും പരാതിയുണ്ടെന്നും താരം പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ല. അവധി കഴിഞ്ഞ് വന്നപ്പോഴേക്കും ലോണില്‍ തന്നെ ചെന്നൈയിന്‍ എഫ്‌സിക്ക് കൈമാറുകയായിരുന്നുവെന്നും വിനീത് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ എഫ്‌സി മത്സരത്തിനിടെ വിനീത് ബോള്‍ബോയിയെ അസഭ്യം പറഞ്ഞുവെന്നാണ് ഒരു വിഭാഗം പേര്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :