ബ്ലാസ്‌റ്റേഴ്‌സ് പൊട്ടിത്തെറിച്ചു, ഗോവ തരിപ്പണമായി - കൊമ്പന്മാരുടെ ജയം 2-1ന്

ഗോവയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം (2-1)

 kerala blasters and Goa kerala blasters , Goa , sachin , blasters , ISL , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , എഫ്‌സി ഗോവ , ബ്രസീൽ , സച്ചിന്‍
ഗോവ| jibin| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (21:06 IST)
എഫ്‌സി ഗോവയെ അവരുടെ മണ്ണില്‍ തകര്‍ത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കരുത്ത് തെളിയിച്ചു (2-1). 24മത് മിനിറ്റിൽ ജൂലിയോ സീസര്‍ ഗോവയ്‌ക്കായി ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കി നല്‍കി കൊമ്പന്മാര്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.

താരം റിച്ചാർലിസണിന്റെ പാസില്‍ നിന്നാണ് ജൂലിയോ സീസര്‍ ഗോള്‍ നേടിയത്. പോസ്റ്റിന്റെ വലതു വശത്തേക്ക് റിച്ചാർലിസൺ നൽകിയ മനോഹരമായ ക്രോസിൽ സീസർ ഹെഡ്ഡ് ചെയ്യുകയായിരുന്നു. ഗോൾകീപ്പർ സന്ദീപ് നന്ദിക്ക് ഒന്നും ചെയ്യാനായില്ല. സീസറെ മാർക്ക് ചെയ്ത് ഹോസുവുണ്ടായിട്ടും സീസർ ലക്ഷ്യം കാണുകയായിരുന്നു.

പതിവിന് വിപരീതമായി തകര്‍ത്തു കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ഗോള്‍ അവസരങ്ങള്‍ പാഴായത്. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കുട്ടികള്‍ ഗോള്‍ മടക്കുകയായിരുന്നു. പോസ്റ്റിന്റെ ഇടതു ഭാഗത്ത് നിന്ന് റഫീഖ് നൽകിയ ക്രോസ് മലയാളി താരം മുഹമ്മദ് റാഫി വലയിലെത്തിക്കുകയായിരുന്നു.

സമനില ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിക്കുകയും വിജയഗോള്‍ നേടുന്നതിനായി പൊരുതുകയും ചെയ്‌തു. ഗോവന്‍ ഗോളിയുടെ മിടുക്ക് കൊണ്ടുമാത്രമാണ് പല ഗോള്‍ അവസരങ്ങളും ഇല്ലാതായത്. എന്നാല്‍, 84-മത് മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഒറ്റയ്ക്കുള്ള മുന്നേറ്റത്തിലൂടെ തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ളിലൂടെ മുന്നിലെത്തുകയായിരുന്നു.

വിജയത്തോടെ ആറു കളികളിൽ നിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കു കയറി. അത്രതന്നെ മൽസരങ്ങളിൽനിന്ന് നാലു പോയിന്റുള്ള സീക്കോയുടെ എഫ്സി ഗോവ അവസാന സ്ഥാനത്തു തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :