ക്ലാസ് ബാറ്റിങ്ങും ക്ഷമയും വിനയവും ഒത്തുചേര്‍ന്ന ഇതിഹാസമാണ് സച്ചിന്‍: ബ്രെറ്റ് ലീ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പ്രകീര്‍ത്തിച്ച് മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ

mumbai, sachin tendulkar, brett lee, ausis മുംബൈ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രെറ്റ് ലീ, ഓസീസ്
മുംബൈ| സജിത്ത്| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (13:37 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പ്രകീര്‍ത്തിച്ച് മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ രംഗത്ത്. ഏതൊരു ബൗളറുടെയും പേടിസ്വപ്നമാണ് സച്ചിന്‍. അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യുക എന്നത് തന്നെ സംബന്ധിച്ച്‌ ഏറ്റവും വിഷമമേറിയ കാര്യമായിരുന്നു. സച്ചിനെതിരെ പന്തെറിയുമ്പോള്‍ ഒരു കൈയില്‍ ഓട്ടോഗ്രാഫും മറുകൈയില്‍ പേനയുമായി ഗ്രൗണ്ടിലൂടെ നടക്കുന്ന അനുഭവമാണ് തനിക്കുണ്ടായിട്ടുള്ളതെന്നും ലീ പറഞ്ഞു.

സച്ചിനു ബ്രയാന്‍ ലാറയും മികച്ച ബാറ്റ്സ്മാന്‍മാരാണ്.എങ്കിലും സാങ്കേതികമായി മികച്ച് നില്‍കുന്നത് സച്ചിനാണ്. മോശം പന്തുകള്‍ വിഴുങ്ങിക്കളയുന്ന സച്ചിനെ പുലിയോടാണ് ബ്രെറ്റ് ലീ ഉപമിച്ചത്. പല മത്സരങ്ങളിലും സച്ചിന്റെ ബാറ്റിങ് താന്‍ അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും ലീ വ്യക്തമാക്കി. അതേസമയം,താങ്കളെപ്പോലെയുള്ള ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ സാധിച്ചതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :